ചിത്താരി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പുതുക്കി പണിയാനാവില്ലെന്ന് കെ.എസ്.ടി.പി
കാസര്‍കോട്: ജില്ലയിലെ ചിത്താരി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പുതുക്കി പണിയാനാവില്ലെന്ന് കെ.എസ്.ടി.പി ജലവിഭവ വകുപ്പിനെ അറിയിച്ചു. ചിത്താരി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പുതുക്കി പണിയുന്നതിന് 13ാം ധനകാര്യ കമ്മിഷനില്‍ ഉള്‍പ്പെടുത്തി 160 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ഈ തുക ഉപയോഗിച്ച് പ്രവര്‍ത്തി നടത്താനായി കെ.എസ്.ടി.പി നടത്തിയ പരിശോധനയിലാണ് ബ്രിഡ്ജ് പുതുക്കി പണിയാനാവില്ലെന്നു കണ്ടെത്തിയത്.
ഇനി ചിത്താരി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പുനരുദ്ധാരണത്തിന് മറ്റുവഴികള്‍ തേടണമെന്നും കെ.എസ്.ടി.പി നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ചിത്താരി റെഗുലേറ്റര്‍ കം ബ്രിഡ്ജ് കെ.എസ്.ടി.പി റോഡ് പദ്ധതിയുടെ ഭാഗമാണ്. പാലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തി നടത്തണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കെ.എസ്.ടി.പി പദ്ധതി നടത്തിപ്പിനു തയാറായി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പുതിയ പാലത്തിന്റെ തൂണുകള്‍ റെഗുലേറ്ററിന്റെ ഏപ്രണുകളില്‍ കൂടിയാണ് കടന്നുപോവുന്നതെന്നു മനസിലായത്. ഇതിനാല്‍ ഏപ്രണിനു സാരമായ കേടുപാടുകള്‍ സംഭവിച്ചതായും പഠനത്തില്‍ മനസിലായി.
അതുകൊണ്ടു തന്നെ നിലവിലുള്ള റെഗുലേറ്ററിന്റെ പുനരുദ്ധാരണം സാധ്യമല്ലെന്നും കെ.എസ്.ടി.പി ജലവിഭവ വകുപ്പിനെ അറിയിച്ചു. 2017-18 ബജറ്റില്‍ കിഫ്ബിയുടെ ധനസഹായത്തോടെ നിലവിലുള്ള റെഗുലേറ്ററിന്റെ മുകള്‍ഭാഗത്തായി പുതിയ ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ നിര്‍മിക്കുന്നതിനുള്ള പ്രവൃത്തിയുടെ പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനായി പരിശോധന നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് കെ.എസ്.ടി.പി വിഭാഗം തയാറാക്കുന്നതായി അറിയുന്നു. ഈ രീതിയില്‍ റെഗുലേറ്റര്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ടി.പിയെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."