HOME
DETAILS

കളനാട് പി.എച്ച്.സിയില്‍ ചികിത്സാ സൗകര്യം മെച്ചപ്പെടുത്താന്‍ അടിയന്തിര നടപടി: മുഖ്യമന്ത്രി

  
backup
May 16 2017 | 20:05 PM

%e0%b4%95%e0%b4%b3%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a


കളനാട്: തീരദേശ മത്സ്യത്തൊഴിലാളികള്‍ കൂടുതലായി ആശ്രയിക്കുന്ന കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സാ സൗകര്യം മെച്ചപ്പെടുത്താന്‍ അടിയന്തിര നടപടി കൈകൊള്ളണമെന്നു മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് മേധാവിക്കു നിര്‍ദേശം നല്‍കി.
ഇവിടെ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനകീയ വികസന സമിതി മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, റവന്യൂ മന്ത്രി, ഉദുമ എം.എല്‍.എ എന്നിവര്‍ക്കു നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണു നടപടി.
കുത്തിവയ്പ്പ് എടുക്കാന്‍ സ്ഥിരമായി ഒരു നഴ്‌സിനെയും ലാബും ലാബ് ടെക്‌നിഷ്യനെയും നിയമിക്കുന്നതോടൊപ്പം സ്ത്രീരോഗ ചികിത്സയ്ക്ക് ഒരു ഗൈനക്കോളജിസ്റ്റിനെയും നിയമിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ഇവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ചെമ്മനാട് പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ കുന്നരിയത്ത് റെയില്‍വേ തുരങ്കത്തിനു മീതെ സ്ഥിതി ചെയ്യുന്ന ഈ ആശുപത്രിയാണ് മത്സ്യത്തൊഴിലാളികള്‍ക്കും മറ്റു നിര്‍ധന ജനവിഭാഗങ്ങള്‍ക്കുമുള്ള ഏക ആശ്രയം.
നിലവില്‍ സ്ഥിരമായി ഇവിടെ ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ലെന്നതും രോഗികളെ ഏറെ വലയ്ക്കുന്നു.
വിഷയത്തില്‍ അടിയന്തിര നടപടി കൈകൊള്ളാന്‍ വകുപ്പ് മേധാവിക്കു പരാതി കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു മറുപടി ലഭിച്ചതായി വികസന സമിതി ഭാരവാഹികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  20 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  20 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  20 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago