കടുവഭീതിയില്‍ ചൂരിമല; കൂടു സ്ഥാപിക്കണമെന്നാവശ്യം
സുല്‍ത്താന്‍ ബത്തേരി: കടുവ ഭീതിയില്‍ നഗരസഭയിലെ കൊളഗപ്പാറ -ചൂരിമല പ്രദേശവാസികള്‍.
പ്രദേശത്തെ ബീനാച്ചി എസ്റ്റേറ്റില്‍ തമ്പടിച്ച കടുവ എതാനും മാസങ്ങളായി നിരന്തരമായി ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ വകുവരുത്തുകയാണ്.
രാത്രി പകല്‍ വ്യത്യാസമില്ലാതെ കാടിറങ്ങിയെത്തുന്ന കടുവ പ്രദശവാസികളുടെ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് ഇതിനകം കൊന്നു തിന്നത്.
മാസങ്ങള്‍ക്കകം എട്ടോളം വളര്‍ത്തുമൃഗങ്ങളെയാണ് കടുവ വക വരുത്തിയത്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ പള്ളിതാഴത്ത് ബീനയുടെ കറവ പശുവിനെ കടുവ പിടികൂടിയിരുന്നു. എന്നാല്‍ കടുവയുടെ ആക്രമണത്തില്‍ നിന്നും പശു രക്ഷപെട്ടു.
കഴുത്തിന് ആഴത്തില്‍ മുറിവേറ്റ പശു ചികിത്സയിലാണ്.
ഇതിനുമുന്‍പും ഇവരുടെ വളര്‍ത്തുമൃഗത്തെ കടുവ കൊന്നിരുന്നു. സമീപത്തെ ബീനാച്ചി എസ്റ്റേറ്റില്‍ നിന്നുമാണ് കടുവ ഇറങ്ങുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നു.
ഇത് കാരണം കുട്ടികളെ പുറത്ത് കളിക്കാന്‍ വിടാന്‍ പോലും രക്ഷിതാക്കള്‍ ഭയക്കുകയാണ്. കൂടു സ്ഥാപിച്ച് കടുവയെ പിടികൂടാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."