HOME
DETAILS

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ മാര്‍ഗ ദര്‍ശികള്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  
backup
September 17 2018 | 07:09 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af-3

കോട്ടയം: മാധ്യമങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തിന്റെ കാവല്‍ക്കാരും മാര്‍ഗദര്‍ശികളുമാണെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.
ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ 11-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മുന്നിലെത്തിച്ച് ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പെടുത്തുന്നതിനും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും മാധ്യമങ്ങള്‍ പ്രധാനപങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. എസ്.ഡി. ഥാക്കുര്‍ അധ്യക്ഷനായി. അഡ്വ. കെ. സുരേഷ്‌കുറുപ്പ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, എഐഎന്‍ഇഫ് ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് എം.സി. ശിവകുമാരന്‍ നായര്‍, ജനറല്‍ സെക്രട്ടറി സി. മോഹനന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ഗോപന്‍ നമ്പാട്ട്, ജനറല്‍ കണ്‍വീനര്‍ ജയിംസ്‌കുട്ടി ജേക്കബ്, പ്രോഗ്രാം കണ്‍വീനര്‍ ജയിസണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.വൈകുന്നേരം തിരുനക്കര മൈതാനിയില്‍ നിന്നും സി.എസ്.ഐ റിട്രീറ്റ് സെന്ററിലേക്ക് ആരംഭിച്ച ബൈക്ക് റാലി കെ.എന്‍.ഇ.എഫ് കോട്ടയം ജില്ലാ സെക്രട്ടറി കോര സി. കുന്നുംപുറം ഫ്‌ളാഗ് ഓഫ് ചെയ്തു.കെ.എന്‍.ഇ.എഫ് സെക്രട്ടറി റോബിന്‍ ജോസഫ്, വൈസ് പ്രസിഡന്റ് ബിജു ആര്‍, ഡി. ജയകുമാര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.ഇന്നു രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. എ.ഐ.എന്‍.ഇ.എഫ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. എസ്.ഡി. ഥാക്കൂര്‍ അധ്യക്ഷനാകും. അഡ്വ. ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ അഡ്വ. തമ്പാന്‍ തോമസ്, , എ.ഐ.എന്‍.ഇ.എഫ് ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍, കെ.എന്‍.ഇ.എഫ് പ്രസിഡന്റ് എം.സി. ശിവകുമാരന്‍ നായര്‍, എ.ഐ.എന്‍.ഇ.എഫ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗോപന്‍ നമ്പാട്ട്, എന്നിവര്‍ പ്രസംഗിക്കും. കെ.എന്‍.ഇ.എഫ് ജനറല്‍ സെക്രട്ടറി സി. മോഹനന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജയിസണ്‍ മാത്യു നന്ദിയും പറയും.നാളെ രാവിലെ ചേരുന്ന സെന്‍ട്രല്‍ വര്‍ക്കിംഗ് കമ്മിറ്റിയോഗം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago