ഈരാറ്റുപേട്ടയും മലയോര മേഖലയും ചുട്ട് പൊളളുന്നു
ഈരാറ്റുപേട്ട: പ്രളയക്കെടുതിക്ക് ശേഷം ഈ രാറ്റുപേട്ട നഗരസഭയും സമീപ പ്രദേശങ്ങളും ചുട്ട് പൊള്ളുകയാണ്.
വേനല്‍ക്കാലത്ത് എന്ന പോലെ കിഴക്കന്‍ മലയോര മേഖലയിലെ മീനച്ചിലാറും തോടുകളും കിണറുകളും വറ്റിത്തുടങ്ങി. സാധാരണ ഏപ്രില്‍, മേയ് മാസങ്ങളില്‍ അനുഭവപ്പെടുന്ന ചൂടാണ് ഈരാറ്റുപേട്ടയും സമീപ പഞ്ചായത്തുകളിലും ഇപ്പോള്‍ അനുഭവപ്പെടുന്നത്. കുടിവെള്ളം പോലും കിട്ടാതാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
ഈരാറ്റുപേട്ടനഗരസഭാ പ്രദേശത്തിന് പുറമെ തലനാട്, തീക്കോയി, മൂന്നിലവ്, പൂഞ്ഞാര്‍, പഞ്ചായത്തുകളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.ഈ പഞ്ചായത്തുകളിലെ മിക്ക കിണറുകളും വറ്റി തുടങ്ങിയതിനാല്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. ശക്തമായ മഴ മാറി ഒരു മാസം പിന്നിടുമ്പോഴാണ് ഈ രാറ്റുപേട്ട ടൗണും ഗ്രാമപ്രദേശങ്ങളും വരണ്ടുണങ്ങാന്‍ തുടങ്ങിയിരിക്കുന്നത്. കനത്ത മഴയില്‍ ഈ രാറ്റുപേട്ട ടൗണിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വരെ വെള്ളത്തില്‍ മുങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."