പവര്‍കട്ട് ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തില്‍: മന്ത്രി എം.എം മണി
അടിമാലി: പവര്‍കട്ട് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി എം എം മണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക അടിമാലിയില്‍ ഏറ്റുവാങ്ങികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ഇബിക്ക് 850 കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി നിലയങ്ങള്‍ തകരാറിലായി. 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്.
കേന്ദ്രപൂളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രകൃതിദുരന്തത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണം ചരിത്രപരമായ കടമയാണ്. അതിനായി കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാപാരി വ്യവസായി സഹകരണ സംഘവും അര്‍ബന്‍ ബാങ്കും നല്കിയ മൂന്ന് ലക്ഷം രൂപ മന്ത്രി എം എം മണി ഏറ്റുവാങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ എന്‍ ദിവാകരന്, സാന്റി മാത്യു, കെ ആര് വിനോദ്, പി എം ബേബി എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."