HOME
DETAILS
MAL
ഇന്‍കോയ്‌സിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം ഇന്ന്
backup
July 26 2016 | 18:07 PM
കടലില്‍ കാണാതാകുന്ന ഏതൊരു വസ്തുവിനെ കുറിച്ചും വേഗത്തില്‍ വിവരങ്ങള്‍ ശാസ്ത്രീയാടിസ്ഥാനത്തില്‍ കണ്ടെത്താനുതകുന്ന മൊബൈല്‍ ആപ്ലിക്കേഷനായ ' ശരത് '(സെര്‍ച്ച് ആന്റ് റെസ്‌ക്യൂ എയ്ഡ് ടൂള്‍) ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ്കുമാര്‍ മുഖര്‍ജി ഇന്ന് ഉദ്ഘാടനം ചെയ്യും.
ഈ ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആര്‍ക്കും കടലില്‍ വീണുപോകുന്ന വസ്തുക്കളെ കണ്ടെത്താനുള്ള സാധ്യതാ പ്രദേശങ്ങളുടെ വിവരം ലഭിക്കുമെന്നതാണു പ്രത്യേകത. കാണാതായ സൈനികവിമാനത്തിന്റെ തെരച്ചിലിനും ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചിരുന്നു.
ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയതിനു പിന്നിലും മലയാളി സാന്നിധ്യമുണ്ട്. ഇന്‍കോയ്‌സിലെ മലയാളി സയന്റിസ്റ്റുകളായ ഡോ. ആര്‍. ഹരികുമാര്‍, ടി.എം. ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."