ഭൂമി കൈയേറ്റം: തിരിച്ചുപിടിക്കാന്‍ കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം
എടപ്പാള്‍: വെങ്ങിനിക്കരയിലെ ക്ഷേത്രഭൂമി കൈയേറ്റം സംബന്ധിച്ചു മൂന്നുമാസത്തിനകം നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം. വെങ്ങിനിക്കര കൊടലില്‍ വിഷ്ണുക്ഷേത്രത്തിന്റെ ഭൂമി കൈയേറി നിര്‍മാണം ആരംഭിച്ചതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ദേവസ്വം ബോര്‍ഡിന്റെ മലപ്പുറം സ്ഥലപരിശോധനാ വിഭാഗം 2006ല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ സ്വകാര്യവ്യക്തി ഒന്‍പതു സെന്റ് ക്ഷേത്രഭൂമി കയ്യേറിയതായി കണ്ടെണ്ടത്തിയിരുന്നു. പിന്നീട് 2012ല്‍ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് 16 സെന്റ് കൈയേറിയതുമായി ബന്ധപ്പെട്ട് പൊന്നാനി മുന്‍സിഫ് കോടതിയില്‍ പരാതിയും നല്കി. ഇതുസംബന്ധിച്ച സര്‍വേ റിപ്പോര്‍ട്ടുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സ്ഥലം തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. മൂന്നുമാസത്തിനകം സ്ഥലം തിരിച്ചുപിടിച്ച് ക്ഷേത്രത്തിനു കൈമാറണമെന്നാണ് ജസ്റ്റിസ് പി.ആര് രാമചന്ദ്ര മേനോന് അധ്യക്ഷനായ ബെഞ്ചിന്റെ വിധിയില്‍ ചൂണ്ടണ്ടിക്കാട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."