ആശ്രാമം മൈതാനത്ത് ശുചീകരണ യജ്ഞം നടത്തി
കൊല്ലം: കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ആശ്രാമം മൈതാനത്ത് ശുചീകരണ യജ്ഞം നടത്തി.
കോര്പ്പറേഷന് പരിധിയിലെ വിവിധ പൊതു ഇടങ്ങള്‍ വിവിധ സന്നദ്ധ സഘടനകളുടെ കൂടി സഹകരണത്തോടെ ശുചീകരിക്കുന്ന ജനകീയ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ച പോളയത്തോട്, മുളങ്കാടകം പൊതു ശ്മശാനങ്ങളും ശുചീകരിച്ചിരുന്നു. രാവിലെ ഏഴിന് മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ്. കാര്ത്തികേയന് സ്ഥലത്തെത്തി അഭിനന്ദനം അറിയിച്ചു.
ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ എം.എ. സത്താര്‍, എസ്. ഗീതാകുമാരി, പി.ജെ രാജേന്ദ്രന്, ചിന്ത എല്‍. സജിത്ത്, വി.എസ്. പ്രിയദര്ശനന്, കോര്പ്പറേഷന് സെക്രട്ടറി വി.ആര് രാജു, കൗണ്‍സിലര്‍മാര്‍, ട്രാക്, ക്ലീന്‍ അപ് കേരള തുടങ്ങിയ സന്നദ്ധ സംഘടനകള്‍, കൊല്ലം ശ്രീനാരായണാ കോളജിലെ എന്‍.സി.സി കേഡറ്റുകള്‍, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍, റസിഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍, വ്യാപാര വ്യവസായ ഏകോപന സമിതിയുടെയും വ്യാപാര വ്യവസായ സമിതിയുടെയും പ്രവര്‍ത്തകര്‍, കോര്പ്പറേഷന് ജീവനക്കാര്‍, തൊഴിലാളികള്‍, കുടുംബശ്രീ -അശാ പ്രവര്‍ത്തകര്‍, എക്സൈസ്, ഫയര്‍ഫോഴ്സ് ജീവനക്കാര്‍, കുണ്ടറ ഐ.എച്ച്.ആര്.ഡി കോളജില്‍ നിന്നുള്ള ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
രാവിലെ ഏഴ് മുതല്‍ 12 വരെ നടന്ന ശുചീകരണ യജ്ഞത്തില്‍ 600ല്‍ അധികം ആളുകള്‍ പങ്കെടുത്തു. നാല് മണ്ണ് മാന്തിയന്ത്രമുള്പ്പടെയുള്ള സന്നാഹങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ആരംഭിച്ച പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിന് അടുത്ത ആഴ്ച വീണ്ടും സമാന രീതിയിലുള്ള കാംപയിന് സംഘടിപ്പിക്കും. ശുചീകരണം പൂര്‍ത്തിയായാല്‍ റസിഡന്റ്സ് അസോസിയേഷനുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മൈതാനത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിനും തുടര്‍ പരിപാലനത്തിനും സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."