ഡോക്ടര്‍മാര്‍ 17ന് രാജ്യവ്യാപകമായി പണിമുടക്കും
ന്യൂഡെല്‍ഹി: ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിങ്കളാഴച് രാജ്യവ്യാപകമായി പണിമുടക്കും. തങ്ങള്‍ നടത്തുന്ന സമരം പിന്‍വലിക്കണമെങ്കില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഖേദപ്രകടനം നടത്തണമെന്നാണ് ബംഗാളിലെ ഡോക്ടര്‍മാരുടെ നിലപാട്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും മമതക്കെതിരേ നിലപാടുമായി രംഗത്തുവന്നു. മുഖ്യമന്ത്രി ഇതൊരു അഭിമാന പ്രശ്നമായി കാണരുതെന്ന് ഹര്‍ഷ് വര്ധന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഡോക്ടര്മാര്ക്കൊപ്പമുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കൊല്‍ക്കത്തയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. പ്രസ്തുത വിഷയത്തില്‍ ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന് ഐദ്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."