അടയാളമായി ഈ 'ഓര്‍മ മതില്‍ '
1991ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അടയാളമാണ് ഈ ഓര്‍മ മതില്‍. വേദികളിലൊന്നായ കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂളിനു ചുറ്റുമതില്‍ ഉയര്‍ന്നത് അന്നത്തെ കലോത്സവകാലത്താണ്. കലോത്സവത്തിനെത്തുന്ന മത്സരാര്‍ഥികളിലെ പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും താമസസൗകര്യമൊരുക്കിയിരുന്നത് ഈ വിദ്യാലയത്തിന്റെ ഒരു ഭാഗത്തായിരുന്നു.
പെണ്‍കുട്ടികളെ താമസിപ്പിക്കണമെങ്കില്‍ സ്‌കൂളിനു ചുറ്റുമതില്‍ നിര്‍ബന്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധം പിടിച്ചു. ഉടനെ ജില്ലാ ഭരണകൂടവും സംഘാടകസമിതിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇതിന്റെ ഭാഗമായി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാണ് ഇന്നു കാണുന്ന സ്‌കൂള്‍ മതില്‍.
റോഡിന് അഭിമുഖമായി തന്നെ വലിയ മതില്‍ നിര്‍മിച്ചതിനാല്‍ കലോത്സവത്തിന് സ്‌കൂളിലെത്തിയ കുട്ടികള്‍ അബദ്ധത്തില്‍ പോലും റോഡിലേക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ഓര്‍മ മതിലായി ഇന്നും കാഴ്ചയിലുണ്ട് ഈ മതില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."