HOME
DETAILS

ക്രിക്കറ്റ് അസോസിയേഷന്റെ സ്ഥലം പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പതിച്ചു നല്‍കിയത്

  
backup
September 17 2018 | 08:09 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%b8%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%af%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%b1

ബദിയഡുക്ക: ക്രിക്കറ്റ് അസോസിയേഷന്റെ 8.26 ഏക്കര്‍ സ്ഥലം മറാഠി വിഭാഗക്കാരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ പതിച്ചു കൊടുത്ത ഭൂമിയാണെന്നും ഇതോടൊപ്പം സര്‍ക്കാര്‍ പുറമ്പോക്കിലുള്ള നീര്‍ത്തടം നികത്തി 26 സെന്റ് സ്ഥലം കൈയേറിയെന്നും റവന്യു വകുപ്പ്. ബേള വില്ലേജ് ഓഫിസര്‍ നോയല്‍ റോഡ്രിഗസ് കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബദിയഡുക്ക പഞ്ചായത്തിലെ മാന്യ മുണ്ടോട് നിര്‍മിച്ചു വരുന്ന ക്രിക്കറ്റ് സ്റ്റേഡിയമാണ് വിവാദത്തിലുള്ളത്. ജില്ലയിലെ മറാഠി സമുദായത്തെ 2002ല്‍ പട്ടികവര്‍ഗത്തില്‍നിന്നു നീക്കി ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിരന്തരമായി നടന്ന പ്രക്ഷോഭ സമരങ്ങളെ തുടര്‍ന്ന് 2013ല്‍ വീണ്ടും നിയമഭേദഗതികള്‍ വരുത്തിയാണ് പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. 2012ലാണ് മറാഠി കുടുംബങ്ങളില്‍ നിന്നുള്ള സ്ഥലം ഇടനിലക്കാരന്‍ മുഖേന ജന്മാധാര പ്രകാരം സ്ഥലം ക്രിക്കറ്റ് അസോസിയേഷന്‍ കൈവശപ്പെടുത്തിയത്.
മറാഠി കുടുംബങ്ങള്‍ക്കു ഭൂമി പതിച്ചു കൊടുക്കുന്ന സമയത്ത് ഈ സ്ഥലത്തെ രണ്ടായി വിഭജിക്കുന്ന തരത്തില്‍ കിഴക്കുനിന്നു പടിഞ്ഞാറു ഭാഗത്തേക്കു ആറു മീറ്റര്‍ വീതിയില്‍ വെള്ളം ഒഴുകിപ്പോകുന്ന ഒരു തോട് ഉണ്ടായിരുന്നതായി രേഖകളില്‍ കാണുന്നതായി വില്ലേജ് ഓഫിസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തോട് ഉള്‍പ്പെടുത്താതെയാണ് മറാഠി കുടുംബങ്ങള്‍ക്കു ഭൂമി പതിച്ചു നല്‍കിയിരുന്നത്. എന്നാല്‍ പതിച്ചു കൊടുത്ത ഭൂമി കേരള ക്രിക്കറ്റ് അസോസിയേഷന്‍ കൈവശത്തിലായപ്പോള്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനായി തോട് മണ്ണിട്ടു നികത്തി.
അതേസമയം, സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്താത്ത തരത്തില്‍ തോട് അല്‍പം കൂടി തെക്കു ഭാഗത്തേക്കു മാറ്റി ക്രിക്കറ്റ് മൈതാനത്തിനു പുറത്തുകൂടെ ഭൂഗര്‍ഭ രീതിയില്‍ ഒരു ടണല്‍ നിര്‍മിച്ചു വെള്ളം ഒഴുകിപ്പോകുന്നതിനു സൗകര്യം ചെയ്തിട്ടുണ്ട്. സി.പി.എം മധൂര്‍ ലോക്കല്‍ സെക്രട്ടറി എം.കെ രവീന്ദ്രന്റെ പരാതിയിലാണ് കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നു വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കലക്ടര്‍ ഡോ.ഡി. സജിത്ബാബു സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. കൈയേറിയ 32 സെന്റ് നീര്‍ത്തട സ്ഥലം തിരിച്ചുപിടിക്കണമെന്നായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു പതിച്ചു നല്‍കിയ സ്ഥലം റവന്യു വകുപ്പിന്റെ അനുമതിയില്ലാതെയാണ് വില്‍പന നടത്തിയതെന്നും പരാതിയുണ്ട്.
സര്‍ക്കാര്‍ പുറമ്പോക്കിലുള്ള തോട് സ്ഥലത്തുണ്ടായിരുന്നുവെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹിമാന്‍ പറഞ്ഞു. സ്ഥലത്തെ വില്ല ഗ്രൂപ്പില്‍ നിന്നാണ് 8.26 ഏക്കര്‍ സ്ഥലം സെന്റിനു 54,000 രൂപ നിശ്ചയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാങ്ങിയത്. വില്ല ഗ്രൂപ്പ് തന്നെയാണു സ്ഥലം നിരപ്പാക്കി തന്നത്. തുടര്‍ന്നാണ് സ്റ്റേഡിയം നിര്‍മാണം തുടങ്ങിയത്. സര്‍ക്കാര്‍ നീര്‍ത്തടം കൈയേറിയിട്ടുണ്ടെങ്കില്‍ അതിനുള്ള നഷ്ടപരിഹാരം വില്ല ഗ്രൂപ്പ് തന്നെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നിയമപരമായ ബാധ്യതകള്‍ അവര്‍ തന്നെ വഹിക്കുമെന്നാണ് ക്രിക്കറ്റ് അസോസിയേഷനുമായുള്ള കരാര്‍. സ്റ്റേഡിയം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളിലാണ് അസോസിയേഷന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  11 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  11 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  11 days ago