'മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി: മന്ത്രിയുടെ പ്രസ്താവന നിരാശാജനകം
'പരപ്പനങ്ങാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നുള്ള മന്ത്രി കെ.ടി ജലീലിന്റെ പ്രസ്താവന നിരാശാജനകവും അതൃപ്തികരവുമാണെന്ന് ആള്‍ കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും പെന്‍ഷന്‍ നടപ്പിലാക്കുന്ന ഈ കാലഘട്ടത്തില്‍ മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുക എന്നത് ന്യായവും അനിവാര്യവുമാണെന്നും ഈ കാര്യത്തിലെ സര്‍ക്കാര്‍ നയം പുനഃപരിശോധിക്കണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ജൂലൈ അവസാനത്തില്‍ ജില്ലയിലെ മുഴുവന്‍ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് കണ്‍വന്‍ഷന്‍ നടത്തുവാനും പുതിയ അംഗങ്ങള്‍ക്ക് ഇതില്‍ അംഗത്വം നല്‍കുവാനും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കുവാനും യോഗം തീരുമാനിച്ചു.
ഒ.കെ അലി അധ്യക്ഷനായി.
പി ഇമ്പിച്ചിക്കോയ തങ്ങള്‍, ഉമ്മര്‍ ഒട്ടുമ്മല്‍, ശീലത്ത് വീരാന്‍കുട്ടി, എം ഉണ്ണീന്‍കുട്ടി, ഇ കോയഹാജി, പി.എ റഊഫ്, പി.എ മുഹമ്മദ്കുട്ടി, വി.കെ.എം ഷാഫി, എ.കെ അബ്ദുറഹീം, സഫിയ പള്ളിക്കല്‍, പി.പി കുഞ്ഞാലി മൊല്ല, കെ.ടി സിദ്ദീഖ് മരക്കാര്‍ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."