HOME
DETAILS
MAL
ബാങ്ക് മോഷ്ടാക്കളുടെ വെടിയേറ്റ് നാസിക്കില്‍ മലയാളി മരിച്ചു
backup
June 14 2019 | 17:06 PM
മുംബൈ: ബാങ്ക് കവര്‍ച്ചക്കെത്തിയ സംഘത്തിന്റെ വെടിയേറ്റ് നാസിക്കില്‍ മലയാളി ജീവനക്കാരന് മരിച്ചു. മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയിലെ ജീവനക്കാരന് അറുനൂറ്റിമംഗലം സ്വദേശി സജുസാമുവലാണ് മരിച്ചത്. മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു. മുംബൈയില്‍ ജോലി ചെയ്യുന്ന സജു നാസിക് ശാഖയില്‍ ഓഡിറ്റിങ്ങ് ആവശ്യാര്‍ഥം പോയപ്പോഴാണ് അക്രമമുണ്ടായത്. ഓഡിറ്റിങിനിടെ അതിക്രമിച്ചു കയറിയ അക്രമികള്‍ കവര്‍ച്ച നടത്തുകയായിരുന്നു. ഇത് എതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."