മലേഗാവ് കേസില്‍ നാലുപ്രതികള്‍ക്ക് ജാമ്യം
മുംബൈ: മലേഗാവില്‍ 2006ലുണ്ടായ സ്‌ഫോടനക്കേസില്‍ നാലുപ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. മനോഹര്‍ നവാരിയ, രാജേന്ദ്ര ചൗധരി, ധാന്‍ സിങ്, ലോകേഷ് ശര്‍മ എന്നിവര്‍ക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പ്രതികളെല്ലാം സംഘ്പരിവാര്‍ ബന്ധമുള്ളവരും തീവ്രഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് പ്രവര്‍ത്തകരുമാണ്. അരലക്ഷം രൂപയുടെ ബോണ്ടിന്‍മേല്‍ ജഡ്ജിമാരായ ഇന്ദ്രജിത് മൊഹന്തിയും എ.എം ബദറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇവര്‍ക്ക് ജാമ്യമനുവദിച്ചത്. സാക്ഷികളുമായി സമ്പര്‍ക്കം പാടില്ലെന്നും വിചാരണാസമയത്തെല്ലാം കോടതിയില്‍ ഹാജരാവണമെന്നും തെളിവുനശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും ഇവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.2006 സപ്തംബര്‍ എട്ടിന് മലേഗാവിലെ ഹമീദിയ പള്ളിക്കു സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011ലാണ് കേസ് എന്‍.ഐ.എക്കു കൈമാറുന്നത്. 2013 മുതല്‍ പ്രതികള്‍ ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."