HOME
DETAILS
MAL
അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
backup
September 17 2018 | 11:09 AM
കറാച്ചി: എല്ലാ അഫ്ഗാന്, ബംഗ്ലാദേശീ അഭയാര്‍ഥികള്‍ക്കും പാകിസ്താന് പൗരത്വം നല്‍കുമെന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നിലവിലെ നിയമമനുസരിച്ചുള്ള എല്ലാ സഹായവും ചെയ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എന്‍ കണക്ക് പ്രകാരം പാകിസ്താനില്‍ 13.9 ലക്ഷം അഫ്ഗാന് അഭയാര്‍ഥികളുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും 30 വര്‍ഷമായി പാകിസ്താനില്‍ കഴിയുന്നവരാണ്.
ഇതുകൂടാതെ, രണ്ടു ലക്ഷം ബംഗ്ലാദേശികളുമുണ്ട്. ദക്ഷിണ പാക് നഗരമായ കറാച്ചിയിലാണ് ഇവര്‍ താമസിക്കുന്നത്. 1971 യുദ്ധാനന്തരമാണ് ഇവര്‍ ഇവിടെ പെട്ടത്.
''ഈ പാവപ്പെട്ട ബംഗ്ലാദേശികള്‍ കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ഇവിട കഴിയുന്നു. അവരുടെ മക്കള്‍ ഇപ്പോള്‍ വളര്‍ന്നു. ഞങ്ങള്‍ അവര്‍ക്ക് പാസ്പോര്‍ട്ടും ഐ.ഡി കാര്‍ഡും വിതരണം ചെയ്യും''- ഇമ്രാന് ഖാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."