എത്യോപ്യ എറിത്രിയ സമാധാന കരാര്‍ ഒപ്പു വെച്ചു
റിയാദ്: രണ്ടു ദശകം നീണ്ടു നിന്ന രൂക്ഷമായ അതിര്‍ത്തി പ്രശ്‌നത്തില്‍ നിന്നും മോചിതമാകുന്ന എത്യോപ്യ എറിത്രിയ രാജ്യങ്ങള്‍ തമ്മിലുള്ള സമാധാന കരാര്‍ ജിദ്ദയില്‍ ഒപ്പു വെച്ചു. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സാന്നിധ്യത്തിലാണ് ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ എത്യോപ്യന്‍ പ്രസിഡന്റ് അബി അഹമ്മദ് അലിയും എരിത്രിയന്‍ പ്രസിഡന്റ് ഇസയ്യാസ് അഫ്‌വര്‍ക്കിയും സമാധാന കരാറില്‍ ഒപ്പുവെച്ചത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ്, ആഫ്രിക്കന്‍ യൂനിയന്‍ ഹൈക്കമ്മീഷണര്‍ മൂസ ഫഖി മുഹമ്മദി, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയ പ്രമുഖരുടെ സാനിധ്യത്തിലായിരുന്നു സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
ഇത് ചരിത്ര നിമിഷമാണെന്നും മധ്യസ്ഥ ശ്രമത്തിന് മുന്നിട്ടിറങ്ങിയ സല്‍മാന്‍ രാജാവിനെ ഹൃദ്യമായി അഭിനന്ദിക്കുന്നുവെന്നും യു എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. സമാധാനം പുലരുന്നതിന് പ്രയത്‌നിച്ച് ഇരുരാജ്യങ്ങളിലെ ഭരണാധികാരികളുടെ മഹാമനസ്‌കതക്കും കൃതജ്ഞതയുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. ചടങ്ങില്‍ ഇരു രാജ്യത്തെ നേതാക്കള്‍ക്കും സഊദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ രാജാവ് സമ്മാനിച്ചു.
മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍, മന്ത്രി മന്‍സൂര്‍ ബിന്‍ മിത്അബ് രാജകുമാരന്‍, ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍, മന്ത്രി ഡോ. ഇസാം ബിന്‍ സഅദ് ബിന്‍ സഈദ്, റോയല്‍കോര്‍ട്ട് മേധാവി ഖാലിദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഈസ, വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍, ധനകാര്യമന്ത്രി മുഹമ്മദ് ബിന്‍ ജദ്ആന്‍, ആഫ്രിക്കന്‍ രാജ്യങ്ങളുടെ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഖത്താന്‍, യുഎന്നിലെ സൗദി അംബാസഡര്‍ അബ്ദുല്ല ബിന്‍ യഹ്‌യ അല്‍മുഅല്ലിമി, എത്യോപ്യയിലെ സൗദി അംബാസഡര്‍ അബ്ദുല്ല ബിന്‍ ഫാലിഹ് അല്‍അര്‍ജാനി, എരിത്രിയന്‍ എംബസിയുടെ ചുമതലയുള്ള ഡോ. അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍ശരീഫ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."