HOME
DETAILS
MAL
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട
backup
June 14 2019 | 22:06 PM
മട്ടന്നൂര്‍: ദോഹയില്‍ നിന്നും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.15 കിലോ സ്വര്‍ണം പിടികൂടി. ഇന്നലെ പുലര്‍ച്ചെ 4.55ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശികളായ കെ. ശംസുദ്ദീന്‍, അസമില്‍ ഷാ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. സ്വര്‍ണ മിശ്രിതം ഗുളിക രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി.ആര്.ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇത് ഏഴാം തവണയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."