കോടതി വളപ്പില്‍ അഭിഭാഷക അഴിഞ്ഞാട്ടം: വനിതാ മാധ്യമപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തും
കൊച്ചി: ഹൈക്കോടതിക്കുളളില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഇരയായ വനിതാമാധ്യമപ്രവര്‍ത്തകരുടെ മൊഴി കമ്മിഷന്‍ രേഖപ്പെടുത്തുമെന്ന് ചെയര്‍പേഴ്‌സന്‍ ലിസി ജോസ് പറഞ്ഞു.
കൊച്ചിയില്‍ നടന്ന മെഗാ അദാലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ചെയര്‍പേഴ്‌സന്‍.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ വിഷമങ്ങള്‍ കമ്മിഷന്റെ ഫുള്‍ ബഞ്ച് പരിഗണിക്കും. വിദ്യാഭ്യാസപരമായി ഉയര്‍ന്നു നില്‍ക്കുന്ന ഇരു വിഭാഗവും യോജിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ്.
എന്നാല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ ചില വിഷമങ്ങള്‍ ഉണ്ടായത് കമ്മിഷന്‍ ചര്‍ച്ച ചെയ്യും. അവര്‍ക്കു സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായത് ഖേദകരമാണ്. കമ്മിഷനു മുന്നില്‍ വരുന്ന പരാതികളില്‍ സ്ത്രീപീഡനം കൂടുന്നതായാണ് കാണുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം കുറയണമെങ്കില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തണം.
നിയമ നിര്‍മാണനിര്‍വഹണ രംഗങ്ങളില്‍ വനിതകള്‍ക്കു കടന്നുവരാന്‍ പാകത്തില്‍ വനിതാ സംവരണ നിയമം വരേണ്ടതുണ്ടെന്നും കമ്മിഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."