ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതി: ഇഡിയില്‍ നിന്നും വിശദീകരണം തേടാനൊരുങ്ങി നിയമസഭ എത്തിക്സ് കമ്മിറ്റി
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജെയിംസ് മാത്യു എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്കി. പരാതിയുടെ പശ്ചാത്തലത്തില്‍ ഇഡിയില്‍ നിന്നും എത്തിക്സ് കമ്മിറ്റി വിശദീകരണം തേടും. നിയമസഭയില്‍ അംഗങ്ങള്‍ക്ക് നല്കുന്ന ഉറപ്പ് പാലിക്കുന്നതില്‍ നിന്ന് ഇഡി സര്‍ക്കാരിനെ തടസ
പ്പെടുത്തുന്നുവെന്നാണ് പരാതി. നിയമസഭയില്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് തകര്‍ക്കുന്ന തരത്തിലാണ് ഇഡിയുടെ ഇടപെടലെന്നും പരാതിയില്‍ പറയുന്നു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ എത്തിക്സ് കമ്മിറ്റിയോടുള്ള പരാതി.ദേശീയ ഏജന്‍സിയോട് ഒരു നിയമസഭ കമ്മിറ്റി വിശദീകരണം തേടുന്നത് അപൂര്‍വ നടപടിയാണ്.
വളരെ നിര്ണായകമായെരു രാഷ്ടീയനീക്കമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെയാണ് തളിപ്പറമ്പ് എം.എല്‍.എയായ ജെയിംസ് മാത്യു ഒരു പരാതി സ്പീക്കര്‍ക്ക് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."