മുന്നോക്ക സംവരണം: ലോ കോളജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു
സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സംവരണം നടപ്പാക്കിയതോടെ ലോ കോളജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ലോ കോളജുകളിലാണ് 25 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.
കോഴിക്കോട്- 10, തൃശൂര്‍- 5, എറണാകുളം- 5, തിരുവനന്തപൂരം - 3 എന്നിങ്ങനെ 23 ത്രിവത്സര കോഴ്‌സ് സീറ്റുകളും അഞ്ചു വര്‍ഷ കോഴ്‌സിന് കോഴിക്കോട് ലോ കോളജില്‍ രണ്ടു സീറ്റുകളുമാണ് ഒഴിവുള്ളത്. ഒക്ടോബര്‍ 31ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയായിരുന്നു. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക സ്‌പോട്ട് അഡ്മിഷനും നേരത്തെ നടത്തിയിരുന്നു.
എന്നാല്‍ ഒക്ടോബര്‍ 25ന് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും മുന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് സീറ്റുകള്‍ നല്‍കാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മുന്നോക്കക്കാര്‍ക്കായി അനുവദിച്ച സീറ്റുകള്‍ മറ്റു വിഭാഗങ്ങളെ ഉള്‍പ്പെടുത്തി നികത്താന്‍ സാധിക്കുകയുമില്ല.
സൂപ്പര്‍ ന്യൂമററി സീറ്റുകളായി അനുവദിച്ചതിനാലാണ് മറ്റു വിഭാഗങ്ങളെ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തെ ഇതു സംബന്ധിച്ച് പലര്‍ക്കും അറിയാത്തതിനാലാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.
31ന് പ്രവേശന നടപടികള്‍ അവസാനിച്ചിരുന്നെങ്കിലും ഇത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അവസരം നഷ്ടപ്പെടുത്തലാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംവരണവുമായി ബന്ധപ്പെട്ട ഉത്തരവ് വന്നയുടന്‍ തന്നെ ലോ കോളജുകളില്‍ മുന്നോക്കക്കാര്‍ക്ക് സീറ്റ് അനുവദിച്ചെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ച് സംവരണമേര്‍പ്പെടുത്തിയ സീറ്റുകളിലേക്ക് മുന്നോക്കക്കാരായ വിദ്യാര്‍ഥികള്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നുണ്ട്.
അതേസമയം അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടികയിലെ മറ്റു കുട്ടികളെ ഉള്‍പ്പെടുത്തി സീറ്റുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് വെയ്റ്റിങ് ലിസ്റ്റിലുള്ള വിദ്യാര്‍ഥികളും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."