മതത്തിന്റെ പേരില്‍ വേര്‍തിരുവുകള്‍ സൃഷ്ടിക്കുന്നവരെ ചെറുത്ത് തോല്‍പിക്കേണ്ടത് മത നേതൃത്വം: എം.എം മുഹ്‌യുദ്ദീന്‍ മൗലവി
വാടാനപ്പള്ളി: മതത്തിന്റെ പേരില്‍ ജനങ്ങളില്‍ വേര്‍തിരുവുകള്‍ സൃഷ്ടിക്കുന്നതിനു ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കേണ്ട ബാധ്യത മത നേതൃത്വങ്ങള്‍ക്കുണ്ടെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം.മുഹ്‌യുദ്ദീന്‍ മൗലവി അഭിപ്രായപ്പെട്ടു.
കാമ വെറിയന്മാരാല്‍ അപമാനിതരാകുന്ന സഹോദരിമാരൂം കുഞ്ഞുങ്ങളും മലയാളിക്ക് സ്ഥിരക്കാഴ്ചയായി മാറുകയാണു. ഈ കൊടും ക്രൂരതയെ സാംസ്‌കാരിക കേരളം ഒറ്റകെട്ടായി നേരിടണം. മനുഷ്യത്വം നഷ്ടപ്പെട്ട ഈ ക്രിമിനലുകള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും മൗലവി പറഞ്ഞു.
സ്ത്രീ സുരക്ഷിതത്വം വാക്കുകളിലൊതുക്കേണ്ട ഒന്നല്ലെന്നും ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃത്തല്ലൂര്‍ കെ.എം.എച്ച്.എം ബനാത് അനാഥ അഗതി മന്ദിരത്തില്‍ സംഘടിപ്പിച്ച അവധികാല ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഹ്‌യുദ്ദീന്‍ മൗലവി. സെക്രടറി സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷനായി. വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ അബ്ദുള്‍ഖാദര്‍, അബ്ദുള്‍ റഹ്മാന്‍ കറുകമാട്, ഹാഫിളു നവാസ് അല്‍ കൗസരി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."