കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക
കൊല്ലം: രാജ്യാന്തരവിപണിയില്‍ എണ്ണവില 78 ഡോളര്‍ വരെ താഴ്ന്നിട്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാതെ പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടിയംഗം ജോസ് വിമല്‍രാജ് ആവശ്യപ്പെട്ടു. ഐ.എന്‍.ടി.യു.സി ചവറ റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ശങ്കരമംഗലം പെട്രോള്‍ പമ്പിലേക്ക് നടത്തിയ തൊഴിലാളി മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചവറ ഹരീഷ്കുമാര്‍, ഡി.കെ അനില്‍കുമാര്‍, പൊന്മന പ്രശാന്ത്, ജയകുമാര്‍ ബോസ്, വി. ശിവന്‍കുട്ടിപിള്ള, പുഷ്പരാജ്, നിസാര്‍ കൊല്ലക, ജിജി കണ്ണന്, സജു, ഷബീര്ഖാന്, ഷാഹുല്‍ ഹമീദ്, കുല്‍സം ബീവി, ഗിരിജ, ബ്ലെയ്സി കുഞ്ഞച്ചന്, ജയശ്രീ, പൊന്മന രഞ്ജിത്, വിളയത്ത് രാധാകൃഷ്ണന്, രതീഷ് കുട്ടപ്പന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."