കന്യാസ്ത്രീ പീഡനം: ലോകചരിത്രം തിരുത്തിയ സമരമെന്ന് സിസ്റ്റര്‍ ജെസ്മി
കൊച്ചി: ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ലോക ചരിത്രം തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണെന്ന് സഭയില്‍ നിന്നുള്ള ദുരനുഭവത്തെ തുടര്‍ന്ന് തിരുവസ്ത്രം ഉപേക്ഷിച്ച സിസ്റ്റര്‍ ജെസ്മി. ലോകത്ത് നിരവധി കന്യാസ്ത്രീകളുണ്ടെങ്കിലും ഇത്തരമൊരു സമരം തുടങ്ങാന്‍ മലയാളികള്‍ തന്നെ വേണ്ടി വന്നു. പതിന്മടങ്ങ് ധീരതയാണ് ഇവര്‍ പ്രകടിപ്പിച്ചത്. 33 വര്‍ഷത്തിനു ശേഷം സഭ വിട്ട എന്നെ വേശ്യ, ഭ്രാന്തി എന്നൊക്കെയാണ് വിളിച്ചത്. അവശ്യ സന്ദര്‍ഭങ്ങളില്‍ തീ ആയാല്‍ മാത്രമേ ജീവിക്കാനാകു. സഭയുടെ അകത്തു നടക്കുന്നത് അധോലോകത്ത് നടക്കുന്ന കാര്യങ്ങളാണെന്നും അവര്‍ പറഞ്ഞു.
എത്രയും വേഗം നടപടി വേണമെന്ന് വിനയന്
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ എത്രയുംവേഗം നടപടിയെടുക്കണമെന്ന് സംവിധായകന് വിനയന്. കൊച്ചിയില്‍ നടക്കുന്ന സമരത്തിന് സമരപന്തലിലെത്തി വിനയന് പിന്തുണ അറിയിച്ചു. ഫ്രാങ്കോയെപ്പോലുള്ള ക്രിമനലുകളെ മുളയിലേ നുള്ളിയിരുന്നെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കില്ലായിരുന്നു. ഫ്രാങ്കോയെ സംരക്ഷിക്കുന്ന സഭാനിലപാടില്‍ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ക്കും ആരേയും പീഡിപ്പിക്കാമെന്ന അവസ്ഥ: അഡ്വ.ജയശങ്കര്‍
കൊച്ചി: കന്യാസ്ത്രീകള്‍ നടത്തുന്ന സമരം നീതിക്കുവേണ്ടിയാണെന്ന് അഡ്വ.ജയശങ്കര്‍. ഇത് നീതിനിഷേധത്തിനെതിരേയുള്ള സമരംകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആര്‍ക്കും ആരെയും ചവിട്ടിതാഴ്ത്താം, പിഡിപ്പിക്കാം എന്ന രീതിയാണിപ്പോള്‍. പൂര്ണവിജയത്തിനുശേഷമെ സമരം അവസാനിപ്പിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് ആദ്യ ദിവസം മുതല്‍ തന്നെ പിന്തുണയുമായി താന്‍ ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."