HOME
DETAILS

പ്രകൃതി ദുരന്തങ്ങള്‍ തടയാന്‍ പരിസ്ഥിതിയോട് നീതി പുലര്‍ത്തണം

  
backup
September 18 2018 | 06:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%af

കോഴിക്കോട്: പരിസ്ഥിതിയോട് നീതി പുലര്‍ത്തുക മാത്രമാണു പ്രകൃതി ദുരന്തങ്ങള്‍ തടയാനുള്ള മുഖ്യ പ്രതിരോധമെന്ന് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ഗ്രൗണ്ട് വാട്ടര്‍ വിഭാഗം ശാസ്ത്രജ്ഞന്‍ ഇ. അബ്ദുല്‍ ഹമീദ്. പ്രകൃതിയില്‍ അശാസ്ത്രീയ ഇടപെടലും വനം കൈയേറലും എല്ലാം ഇത്തരം ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് ടെലികോം റിക്രിയേഷന്‍ ക്ലബ് കോഴിക്കോട് ജനറല്‍ മാനേജര്‍ ഓഫിസില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഉള്ളതിനേക്കാള്‍ ദുരന്തമാണ് കേരളത്തില്‍ ഉണ്ടാകുന്നത്. 1924 ലും ഇപ്പോഴുണ്ടായതിനേക്കാള്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മഴ പെയ്തിട്ടും ഇത്രയേറെ നാശനഷ്ടങ്ങളുണ്ടായിരുന്നില്ല. അന്ന് പ്രകൃതി അതിന്റെ സ്വാഭാവിക രീതിയിലായിരുന്നു. മലമ്പ്രദേശത്തേക്ക് റോഡുകള്‍ നിര്‍മിക്കുമ്പോള്‍ മലവെള്ളം ഒഴുകിപ്പോകാനുള്ള ഓടകള്‍ നിര്‍മിക്കണം. കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധാരണയാണെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇനിയും ദുരന്തങ്ങള്‍ക്ക് സാധ്യത ഏറെയുണ്ട്. അതു മുന്നില്‍ക്കണ്ട് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയല്ലാതെ മറ്റു പോംവഴിയില്ല.
സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസം പലയിടത്തും കാണപ്പെട്ടു. പ്രളയത്തിനു ശേഷമുള്ള ജലാശയങ്ങളിലെ വെള്ളം കുറഞ്ഞ അവസ്ഥ വരള്‍ച്ചയുടെ ഭാഗമായി കാണാനാകില്ലെന്നും പുഴകളുടെ ആഴം വര്‍ധിച്ചതുമൂലമുള്ള ജലനിരപ്പിലെ വ്യതിയാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണു ദുരന്തങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള പ്രധാന രക്ഷാകവചം. ശാസ്ത്രീയമായ സംവിധാനങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.ഇ സുമ പി.എം അധ്യക്ഷയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago