HOME
DETAILS
MAL
കാര്‍ട്ടൂണ്‍ വിവാദം: പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു
backup
June 16 2019 | 18:06 PM
തൃശൂര്‍: കാര്‍ട്ടൂണ്‍ പുരസ്കാരവുമായി ബന്ധപ്പെട്ട് തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. ക്രൈസ്തവ മത പ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തില്‍ കാര്‍ട്ടൂണിസ്റ്റ് കെ.കെ സുഭാഷ് വരച്ച കാര്‍ട്ടൂണിന് പുരസ്കാരം നല്കിയ ലളിതകലാ അക്കാദമിയുടെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചത്.
പുരസ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള കത്തോലിക്കാ കോണ്‍ഗ്രസ് ഇന്ന് ലളിതകലാ അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തും. അതേസമയം, ലളിതകലാ അക്കാദമിയുടെ അടിയന്തര ഭരണസമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. പുരസ്കാരം നല്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഭരണസമിതി യോഗം ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."