കേച്ചേരിയില്‍ ജ്വല്ലറിക്ക് തീപിടിച്ചു; കാല്‍കോടിയുടെ നഷ്ടം
കുന്നംകുളം: കേച്ചേരിയില്‍ സ്വര്‍ണാഭരണ വ്യാപാരസ്ഥാപനത്തില്‍ തീപിടിത്തം. പന്നിത്തടം റോഡിലെ ഐഷ കോംപ്ലക്‌സിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ജ്വല്ലറി ഉടമ രാവിലെ ജീവനക്കാരുമൊത്ത് കട തുറക്കാന്‍ എത്തിയപ്പോഴാണ് തീ പുറത്തേക്ക് പടര്‍ന്നത്. തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമായില്ല.ജ്വല്ലറിയുടെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ശാഖയിലേക്കും, സമീപത്തെ എ.ടി.എം കൗണ്ടര്‍, മെഡിക്കല്‍ ഷോപ്പ് എന്നിവിടങ്ങളിലേക്കും തീ പടര്‍ന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലിസും എത്തി ഒരു മണിക്കൂറിലേറെ സമയമെടുത്താണ് തീ അണച്ചത്.ജ്വല്ലറിയിലെ കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും, വെള്ളി ആഭരണങ്ങളും കത്തിനശിച്ചതായി പറയുന്നു. ഫര്‍ണിച്ചര്‍ പൂര്‍ണമായും കത്തിനശിച്ചു. കാല്‍കോടിയുടെ നഷ്ടടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കടയിലും ലോക്കറിലുമായി രണ്ടര കിലോയോളം സ്വര്‍ണം സൂക്ഷിച്ചിരുന്നതായി കടയുടമ പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."