വൈറ്റ് ഹൗസിലേക്കുള്ള ദൂരം കുറഞ്ഞു ബൈഡന്‍ തന്നെ മുന്നില്‍
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ കേവല ഭൂരിപക്ഷത്തിലേക്ക്. നിലവില്‍ ഇലക്ടറല്‍ കോളജില്‍ 264 വോട്ടുമായി മുന്നിട്ടുനില്‍ക്കുന്ന ബൈഡന്‍ ജോര്‍ജിയ, പെന്‍സില്‍വാനിയ സംസ്ഥാനങ്ങളിലും ട്രംപിനെ പിന്നിലാക്കി. ഇതോടെ ബൈഡനു വൈറ്റ് ഹൗസിലേക്കുള്ള ദൂരം കുറഞ്ഞു.
538 അംഗ ഇലക്ടറല്‍ കോളജില്‍ 270 എന്ന കേവല ഭൂരിപക്ഷത്തിലെത്താന്‍ ബൈഡന് ഇനി ആറു വോട്ട് മാത്രം മതി. 20 ഇലക്ടറല്‍ വോട്ടുകളുള്ള പെന്‍സില്‍വാനിയയില്‍ 5,000ത്തിലേറെ വോട്ടുകള്‍ക്കാണ് ബൈഡന്‍ മുന്നേറുന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനൊപ്പം നിന്ന സംസ്ഥാനമാണ് പെന്‍സില്‍വാനിയ. 16 ഇലക്ടറല്‍ വോട്ടുകളുള്ള ജോര്‍ജിയയിലും ബൈഡന്‍ ട്രംപിനെ പിന്നിലാക്കി. എന്നാല്‍ ബൈഡന്‍ വിയത്തിനരികെ നില്‍ക്കെ ജോര്‍ജിയയില്‍ വോട്ടു വീണ്ടും എണ്ണുമെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനിടെ, മിഷിഗണിലെയും ജോര്‍ജിയയിലെയും വോട്ടുകള്‍ എണ്ണുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതികള്‍ തള്ളിയത് ട്രംപിനു കനത്ത തിരിച്ചടിയായി. അലാസ്‌ക, നെവാദ, നോര്‍ത്ത് കരോലിന, അരിസോണ, ഫ്‌ളോറിഡ, മിഷിഗണ്‍, ഓഹിയോ തുടങ്ങിയ സംസ്ഥാനങ്ങളിലെ അന്തിമഫലമാണ് പുറത്തുവരാനുള്ളത്. നെവാദയിലും അരിസോണയിലും ബൈഡന്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്. അതേസമയം പല സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ട്രംപ് അനുകൂലികള്‍ തെരുവില്‍ തുടരുകയാണ്. ഇതുകാരണം ഉദ്യോഗസ്ഥര്‍ ഫലം പുറത്തുവിടുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരെ ട്രംപ് അനുകൂലികള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ തുടരുന്നതിനാല്‍ അന്തിമഫലത്തിന് ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും. അതിനിടെ ഫലപ്രഖ്യാപനത്തിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ട്രംപ് സൂചന നല്‍കി. അന്തിമഫലം വരെ കാത്തിരിക്കണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും ബൈഡന്‍ അനുയായികളോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെടുകയാണെങ്കില്‍ 1992നു ശേഷം രണ്ടാംതവണ അധികാരത്തിലേറാന്‍ കഴിയാത്ത ആദ്യ പ്രസിഡന്റാവും അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."