കെജ്‌രിവാള്‍ കഴിഞ്ഞ വര്‍ഷം ഓഫീസിലെത്തിയത് രണ്ടു തവണ- വിമര്‍ശനവുമായി വീണ്ടും മിശ്ര
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണങ്ങളുടെ കെട്ടഴിച്ച് വീണ്ടും കപില്‍ മിശ്ര. കഴിഞ്ഞ വര്‍ഷം വെറും രണ്ട് ദിവസം മാത്രമാണ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതെന്നാണ് പുതിയ ആരോപണം. സോഷ്യല്‍ മീഡിയ വഴിയാണ് മിശ്രയുടെ ഇത്തവണത്തെ ആക്രമണം.
അഴിമതി ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉയരുകയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ റെയ്ഡുകള്‍ നടക്കുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാതെ വീട്ടില്‍തന്നെ കഴിയുകയാണെന്ന് മിശ്ര ആരോപിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ 'സര്‍ക്കാര്‍3' എന്ന സിനിമ കാണാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ജനങ്ങളുമായി ഏറ്റവും കുറച്ച് ഇടപഴകുന്ന മമുഖ്യമന്ത്രി കെജ്‌രിവാള്‍ ആയിരിക്കും. ഏറ്റവും കുറച്ച് സമയം ജോലിചെയ്യുകയും ഏറ്റവും കൂടുതല്‍ അവധിയെടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയും അദ്ദേഹം തന്നെയെന്നും തന്റെ ദീര്‍ഘമായ ബ്ലോഗ് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.
സ്വന്തമായി വകുപ്പുകളൊന്നും അദ്ദേഹം കൈകാര്യം ചെയ്യുന്നില്ല. ഏറ്റവും കൂടുതല്‍ അഴിമതിക്കേസുകള്‍ നേരിടുന്ന മുഖ്യമന്ത്രിയായി വൈകാതെ അദ്ദേഹം മാറുമെന്നും കപില്‍ മിശ്ര ചൂണ്ടിക്കാട്ടുന്നു.
ജലവകുപ്പ് മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട മിശ്ര കെജ്‌രിവാളിനെതിരെ നിരവധി ആരോപണങ്ങളുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."