കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാറുകള്‍ തയാറാകണം: ജോസ് കെ മാണി എം.പി
കരുവാരകുണ്ട്: ദുരിതബാധിത പ്രദേശങ്ങളിലെ മൂന്ന് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് ജോസ് കെ മാണി എം.പി. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം മൂലം വരുമാന മാര്‍ഗം നിലച്ചവര്‍ക്ക് ജീവിത സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കണം. റോഡുകള്‍ തകര്‍ന്നതിന്റെയും വീടുകള്‍ തകര്‍ന്നതിന്റെയും കണക്കെടുക്കുമ്പോള്‍ ഭൂമി നഷ്ടപ്പെട്ട കര്‍ഷകരെ അവഗണിക്കരുത്. സര്‍ക്കാര്‍ ആവിഷ്കരിച്ച മോറിട്ടോറിയം പദ്ധതി കൊണ്ട് യാതൊരു പ്രയോജവും ഇല്ല. മൂന്ന് ലക്ഷം രൂപയുടെ കടങ്ങള്‍ എഴുതി തളളാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും ജോസ് കെ മാണി പറഞ്ഞു. കരുവാരകുണ്ടിലെ ചേരി, കല്‍ക്കുണ്ട് ഭാഗങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.
കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍ മൂലം തകര്‍ന്ന റോഡുകള്‍ ഉടന്‍ പുനര്‍ നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീനാ ജില്‍സ്, വി.ആബിദലി, പി.സൈനബ, വി.ഷെബീറലി എന്നിവര്‍ എം.പി ക്ക് നിവേദനം നല്കി.കെ.കെ നാസര്‍ ഖാന് ,ജോസ് ഉള്ളാട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."