കര്‍ണാടകയില്‍ ബസ് സമരം തുടരുന്നു
ബംഗളുരു: വിവിധ ആവശ്യങ്ങളുന്നയിച്ചു കര്‍ണാടകയില്‍ ബസ് ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടു ദിവസം പിന്നിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ.എസ്.ആര്‍.ടി.സി) ജീവനക്കാരും ബംഗളുരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബി.എം.ടി.സി) ജീവനക്കാരുമാണ് സമരം നടത്തുന്നത്.
ശമ്പളത്തില്‍ 35 ശതമാനം വര്‍ധനവെന്നതാണ് പ്രധാനമായും ജീവനക്കാരുടെ ആവശ്യം. സമരം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സമരക്കാര്‍ക്കെതിരേ വിവിധയിടങ്ങളില്‍ ജനങ്ങള്‍ രംഗത്തിറങ്ങിയതും ചില സ്ഥലങ്ങളില്‍ സര്‍വിസ് നടത്തിയ ബസുകള്‍ സമരക്കാര്‍ തടഞ്ഞതും സംഘര്‍ഷങ്ങള്‍ക്കിടയാക്കി. ഒന്നര ലക്ഷത്തോളം ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരം കാരണം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കു സര്‍ക്കാര്‍ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."