കൊലപാതകം ആവര്‍ത്തിച്ചാല്‍ കേന്ദ്രം ഇടപെടും; രാജീവ് പ്രതാപ് റൂഡി
കാഞ്ഞങ്ങാട്: കേരളത്തില്‍ ഇനിയും കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേന്ദ്രം ഇടപെടേണ്ടി വരുമെന്ന് കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഇരകളെയാണ് സര്‍ക്കാര്‍ സംരക്ഷിക്കണ്ടതെന്നും, എന്നാല്‍ കേരളത്തില്‍ വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാഞ്ഞങ്ങാട് മുസ്‌ലിം യതീഖാനയിലെ ഐ.ടി.ഐ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ അടുത്തിടെയായി നാല് കൊലപാതകങ്ങളാണ് ഭരണം നടത്തുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നത്. ഇത് ഭൂഷണമല്ല. ജനങ്ങളുടെ സംരക്ഷകരാകേണ്ട സര്‍ക്കാര്‍ സംഹാര താണ്ഡവം നടത്തുന്ന കാഴ്ചയാണ് കേരളത്തില്‍ കണ്ടു വരുന്നത്. ഇത്തരം കൊലപാതകങ്ങള്‍ ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ കേന്ദ്രത്തിനു ഇടപെടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരളത്തിലെ മികച്ച ഐ.ടി.ഐ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രി കാഞ്ഞങ്ങാട്ടെ യതീംഖാന ഐ.ടി.ഐ സന്ദര്‍ശിച്ചത്. ഐ.ടി.ഐയിലെ മുഴുവന്‍ ക്ലാസ് റൂമുകളും മറ്റും മന്ത്രി നോക്കിക്കണ്ടു. സാങ്കേതിക വിദ്യാഭ്യാസ മേഖലയെ ഒരുകുടക്കീഴില്‍ കൊണ്ട് വരുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചു വരുകയാണ്. മധ്യപ്രദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയകാരമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."