'യുദ്ധം ആഗ്രഹിക്കുന്നില്ല, ഭീഷണി ചെറുക്കും' ഇറാനെതിരേ നിലപാട് വ്യക്തമാക്കി സഊദി
റിയാദ്: ഇറാന്‍ ഭീഷണി ശക്തമായ സാഹചര്യത്തില്‍ നിലപാടില്‍ വ്യക്തത വരുത്തി വീണ്ടും സഊദി.
അല്‍ ശര്‍ഖുല്‍ ഔസത്ത് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് സഊദി നിലപാട് വ്യക്തമാക്കിയത്.
മേഖലയില്‍ സഊദി യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ സഊദിക്കെതിരേ ഭീഷണികള്‍ ചെറുക്കുന്നതില്‍ ഒട്ടും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കിരീടാവകാശി വ്യക്തമാക്കി.
ഭീഷണികള്‍ നേരിടുന്നതില്‍ യാതൊരു മടിയും കാണിക്കുകയില്ല. ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉറച്ച നടപടികളുണ്ടാകണം. ആണവ കരാറിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നേട്ടങ്ങള്‍ മേഖലയില്‍ ശത്രുതാപരമായ നടപടികള്‍ വ്യാപിപ്പിക്കാനും അരാജകത്വം വളര്‍ത്താനുമാണ് ഇറാന്‍ ഉപയോഗിക്കുന്നത്.
ജപ്പാന്‍ പ്രധാനമന്ത്രി അതിഥിയായി തെഹ്‌റാനില്‍ എത്തിയതിനെ പോലും മാനിക്കാതെയാണ് ഇറാന്‍, ജപ്പാന്റേതടക്കം രണ്ട് എണ്ണ ടാങ്കറുകള്‍ ആക്രമിക്കാന്‍ ശ്രമം നടന്നത്തിയത്.
യമനില്‍ രാഷ്ട്രീയ പരിഹാരമുണ്ടാക്കുന്നതിനെയാണ് സഊദി അറേബ്യ പിന്തുണക്കുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."