ഹജ്ജ്: ഒരുക്കങ്ങള്‍ തകൃതി
മക്ക: ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, വിവിധ വകുപ്പുകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കി. സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഉംറ തീര്‍ഥാടകരെ ഇരു പുണ്യ നഗരികളില്‍ നിന്നും ഒഴിവാക്കുന്നതിന്റെ ഭാഗമായി മടക്കയാത്രക്കുള്ള സജ്ജീകരണങ്ങള്‍ ഉയര്‍ത്തി. വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ അധികമാക്കി ഹജ്ജ് സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഇവരെ മടക്കി അയക്കാനാണ് ലക്ഷ്യം.
ഹജ്ജ് ഒരുക്കം പൂര്‍ത്തിയാക്കാന്‍ ആരോഗ്യ മന്ത്രാലയവും സമ്പൂര്‍ണ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയരക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇതിനായി നടപടികള്‍ ആരംഭിച്ചതായി മക്ക മേഖല ആരോഗ്യ കാര്യാലയ ഹജ്ജ്, ഉംറ കാര്യ മേധാവി ഡോ. മുവഖഫ് മുഹമ്മദ് അബൂത്വാലിബ് അറിയിച്ചു.
ഹജ്ജിനെത്തുന്ന തീഥാടകര്‍ക്ക് കൂടുതല്‍ ആരോഗ്യ സൗകര്യങ്ങള്‍ ചെയ്യേണ്ടതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെ ആശുപത്രികളുടെയും മെഡിക്കല്‍ സെന്ററുകളുടെയും മേല്‍ നോട്ടത്തിനായി പ്രത്യേകം ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ സജ്ജീകരിക്കുക, ആശുപത്രികളുടെയും മെഡിക്കല്‍ സെന്ററുകളുടെയും സജ്ജീകരണം പൂര്‍ത്തീകരിക്കുക, മോര്‍ച്ചറി, ജലം, വിനിമയ സംവിധാനങ്ങള്‍ എന്നിവയാണ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ സജ്ജീകരിക്കുന്നത്.
ഹജ്ജ് സമയത്ത് ശുചീകരണ പൂര്‍ത്തീകരണത്തിനായി കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഹജ്ജ് കമ്പനികളോട് ഹജ്ജ,് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മക്ക, മദീന, മറ്റു പുണ്യ നഗരികള്‍ എന്നിവിടങ്ങളില്‍ 30 ഹാജിമാര്‍ക്ക് ഒരു ശുചീകരണ തൊഴിലാളി എന്ന തോതില്‍ നിജപ്പെടുത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതോടൊപ്പം ഉംറ സീസണ്‍ അവസാനിക്കുന്നതോടെ ഉംറ വിസയില്‍ എത്തിയ തീര്‍ഥാടകര്‍ പൂര്‍ണമായും സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുന്നത് ഉറപ്പ് വരുത്താനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. റമദാന്‍ കഴിയുകയും ഹജ്ജ് സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്ന ഈ സമയത്ത് ഉംറ തീര്‍ഥാടകരുടെ തിരിച്ചുപോക്ക് ശക്തമായതിനാല്‍ മദീന, ജിദ്ദ വിമാന ത്താവളങ്ങളില്‍ ശക്തമായ തിരക്കാണ് അനുഭപ്പെടുന്നത്. സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിവിധ വകുപ്പുകളുടെ സൗകര്യങ്ങള്‍ അടിയന്തിരമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഉംറ സീസണില്‍ ശവ്വാല്‍ പത്ത് വരെയുള്ള കണക്കുകള്‍ പ്രകാരം 76,50,736 ഉംറ വിസകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 73,93,657 തീര്‍ഥാടകര്‍ പുണ്യ ഭൂമിയില്‍ എത്തിയിട്ടുണ്ട്. 16,57,777 തീര്‍ഥാടകരുമായി പാകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ഇന്തോനേഷ്യ, ഈജിപ്ത്, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം തൊട്ടു പിന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."