HOME
DETAILS
MAL
45 മീറ്റര്‍ ഭൂമി വിട്ടുതരില്ലെന്ന് ദേശീയപാത ഇരകളുടെ സംഗമം
backup
May 17 2017 | 19:05 PM
തേഞ്ഞിപ്പലം: ബി.ഒ.ടി ചുങ്കപ്പാത നിര്‍മിക്കുന്നതിന് വേണ്ടി 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കുവാനുള്ള നീക്കം ചെറുക്കുമെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ചേലേമ്പ്രയില്‍ സംഘടിപ്പിച്ച ഇരകളുടെ പ്രതിഷേധ സംഗമം പ്രഖ്യാപിച്ചു.
കരമനകളിയിക്കവിള മാതൃകയില്‍ 30 മീറ്റര്‍ സ്ഥലമെടുപ്പ് നടത്തി ആറുവരിപ്പാത പണിയണമെന്ന് സംഗമം ആവശ്യപ്പെട്ടു. ഇരകളുമായി ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ നിലപാട് ജനദ്രോഹമാണെന്ന് വിലയിരുത്തി. ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി. പി.കെ പ്രദീപ് മേനോന് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ചേലേമ്പ്ര, ശ്രീധരന് കാക്കഞ്ചേരി, ലബ്ബന്‍ കാക്കഞ്ചേരി, അഡ്വ. ജനാര്ദ്ദനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."