നിലമ്പൂര്‍ നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ നടത്തി
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ സംഘടിപ്പിച്ചു. പി.വി.അബ്ദുല്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ പട്ടിക ജാതി വിഭാഗത്തിന്റെ ഉന്നമനത്തിന് ആസ്തി വികസന നിധിയില്‍ നിന്ന് 50ലക്ഷം രൂപ അനുവദിക്കുമെന്ന് എംപി പറഞ്ഞു. ചെയര്‍പെഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷനായി.
വൈസ്‌ചെയര്‍മാന്‍ പി.വി.ഹംസ, സ്ഥിരസമിതി അധ്യക്ഷരായ മുംതാസ് ബാബു, പാലോളി മെഹബൂബ്, ഷേര്‍ളി മോള്‍, എ.ഗോപിനാഥ്, ശ്രീജ ചന്ദ്രന്‍, സെക്രട്ടറി എം.എസ്.ആകാശ് എന്നിവര്‍ സംസാരിച്ചു. ഭവന രഹിതര്‍ക്ക് വീട്, ഭൂമിയില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ്, മേല്‍ക്കൂര നവീകരണം പുതിയ നഗരസഭ കാര്യാലയം നിര്‍മാണം, ചന്തക്കുന്നില്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ്, മാര്‍ക്കറ്റ്, മഴവെള്ള സംഭരണം, ശുദ്ധജല വിതരണം, ജൈവകൃഷി, മാലിന്യ സംസ്‌ക്കരണം, അങ്കണവാടി തലം മുതല്‍ പൊതു വിദ്യാലയങ്ങള്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ നവീകരണം, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍ എന്നിവരുടെ ക്ഷേമം തുടങ്ങിയവക്ക് 11.5കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."