HOME
DETAILS
MAL
സഊദിയിൽ മദ്യം അനുവദിച്ചെന്ന വാർത്ത നിഷേധിച്ച് അധികൃതർ
backup
June 17 2019 | 10:06 AM
റിയാദ്: പരിഷ്കരണങ്ങൾ വ്യാപകക്കുന്നതിനിടക്ക് സഊദിയിൽ മദ്യം അനുവദിച്ചതായുള്ള വാർത്തകൾ അസത്യമാണെന്നു വിശദീകരിച്ച് അധികൃതർ. രാജ്യത്ത് നൈറ്റ് ക്ലബുകൾ ആരഭിക്കുന്നുവെന്ന സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾക്കു പിന്നാലെയാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ ഇതേറ്റു പിടിക്കുകയും, രാജ്യത്ത് മദ്യം അനുവദിച്ചതായി വാര്‍ത്തകള്‍ നല്‍കിയതും.
എന്നാൽ രാജ്യത്ത് മദ്യം വില്‍ക്കുവാനോ, പൊതു ഉപയോഗത്തിന് അനുവാദം നല്‍കുവാനോ പദ്ധതിയില്ലെന്നും പരിഷ്‌കരണ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍, അതില്‍ നിന്ന് പിന്തിരിപ്പിക്കും വിധമുള്ള വിമര്‍ശനങ്ങളും വ്യാജ പ്രചരണങ്ങളും തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാ പരിഷ്കരണങ്ങളും ഇസ്‍ലാമിക അധ്യാപനങ്ങള്‍ക്കും മര്യാദകള്‍ക്കും അനുസൃതമയാരിക്കുമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. മദ്യം അനുവദിച്ചെന്ന വാർത്തയിൽ സഊദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."