പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ ബന്ധുനിയമനം അന്വേഷിക്കണമെന്ന്
കരുനാഗപ്പള്ളി: പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ ബന്ധു നിയമനം അന്വേഷിക്കണമെന്ന ഒരു വിഭാഗം ഉദ്യോഗാര്‍ഥികളുടെ ആവശ്യം ശക്തമാകുന്നു.
നിലവിലെ സഹകരണ ബാങ്കുളിലേക്കുള്ള പി.എസ്.സി പരീക്ഷയെഴുതി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇരു മുന്നണികളിലും ഉള്‍പ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളിലെ ബന്ധുക്കളെയാണ് സഹകരണ ബാങ്കുകളില്‍ യാതൊരു മാനദണ്ഡങ്ങളും പാലികാതെ അനധികൃതമായി നിയമിച്ചത്.
കുലശേഖരപുരം, തഴവ, തൊടിയൂര്‍, ഓച്ചിറ, ക്ലാപ്പന, വള്ളിക്കാവ്, പുളിനില്‍ക്കും കോട്ട, കൊച്ചാലുംമൂട്, കാട്ടില്‍കടവ്, വവ്വാക്കാവ്, പുതിയകാവ്, പുത്തന്‍തെരുവ് എന്നിവിടങ്ങളിലുള്ള സഹകരണ ബാങ്കുകളില്‍ നടന്ന ബന്ധുനിയമനമാണ് അന്വേഷിക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടത്. ഭരണ സമിതിയിലെ കുടുംബക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വീതം വെച്ച് പുറം നിയമനം നടത്തിയതെന്ന അരോപണം നിലനില്‍ക്കുമ്പേള്‍ തന്നെ മതിയായ യോഗ്യതയില്ലാത്തവരേയും ലക്ഷങ്ങള്‍ വാങ്ങിച്ച് ജോലി കൊടുക്കുന്ന നടപടി പുനഃപരിശോധിക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ട് നാളുകള്‍ ഏറേയായി.
ഇത്തരത്തിലുള്ള പുറംവാതില്‍ നിയമനം പാര്‍ട്ടിയില്‍തന്നെ സജീവ ചര്‍ച്ചയായി നില നില്‍ക്കുന്നു.
അനുയോജ്യരായ ഉദ്യോഗാര്‍ഥികള്‍ ജോലികള്‍ക്കായി നെട്ടോട്ടമോടുമ്പോള്‍ പാര്‍ട്ടി പിന്‍ബലവും, പണത്തിന്റേയും മറവില്‍ നടക്കുന്ന സഹകരണ ബാങ്കുകളിലെ നിയമനം ഉന്നത വൃത്തങ്ങള്‍ അന്വേഷിച്ച് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരേണ്ടതാണെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."