പോളിടെക്‌നിക് കോളജ് പ്രവേശനം
കാസര്‍കോട്: ജില്ലയിലെ കാസര്‍കോട് (പെരിയ), കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ പോളിടെക്‌നിക് കോളജുകളില്‍ പ്രവേശനത്തിനുളള രണ്ടാംഘട്ട ചാന്‍സ് ഇന്റര്‍വ്യൂ (കൗണ്‍സലിംഗ്) 29, 30 തീയതികളില്‍ പെരിയയിലുളള ഗവ. പോളിടെക്‌നിക് കോളജില്‍ നടക്കും. നിലവില്‍ പ്രവേശനം നേടി ബ്രാഞ്ചോ സ്ഥാപനമോ മാറുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൗണ്‍സലിംഗില്‍ പങ്കെടുക്കാം.
ചാന്‍സ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന ടി.എച്ച്.എസ്.എല്‍.സി, ഐ.ടി.ഐ, വി.എച്ച്.എസ്.സി, ലാറ്റിന്‍ കാതലിക്‌സ്, മറ്റു പിന്നോക്ക ക്രിസ്റ്റ്യന്‍, കുടുംബി, അംഗപരിമിതര്‍, അനാഥര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും 29 നു രാവിലെ എട്ടു മണിക്കും 10നു മിടയില്‍ പെരിയ ഗവ. പോളിടെക്‌നിക്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അന്നേ ദിവസം സ്ട്രീം ഒന്നു റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട റാങ്ക് നമ്പര്‍ ഒന്നു മുതല്‍ 1000 വരെയുളള എല്ലാവര്‍ക്കും 10 മുതല്‍ 12 മണി വരെ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
30നു നടക്കുന്ന കൗണ്‍സലിംഗില്‍ സ്ട്രീം ഒന്നില്‍ 1300 വരെ റാങ്കുളള മറ്റു പിന്നോക്ക ഹിന്ദുക്കള്‍ ഈഴവ, വിശ്വകര്‍മ്മ, വിഭാഗക്കാര്‍ക്കും 2000 വരെ റാങ്കുളള മുസ്ലീം 3000 വരെ റാങ്കുളള ധീവര, 3500 വരെ റാങ്കുളള പട്ടികജാതി വിഭാഗക്കാര്‍ക്കും പങ്കെടുക്കാം. കൗണ്‍സലിംഗില്‍ പങ്കെടുക്കുന്ന എല്ലാവരും അന്നേ ദിവസം രാവിലെ 10 മണിക്കുളളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളജിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് (സി.എ.ബി.എം) കോഴ്‌സിന് ചേരാന്‍ താല്‍പര്യമുളള (സ്ട്രീം-2) റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടെ 3000 വരെ റാങ്കുളള എല്ലാവര്‍ക്കും കൂടാതെ വി.എച്ച്.എസ്.സി, പട്ടികജാതി, പട്ടികവര്‍ഗ്ഗം, അംഗപരിമിതര്‍, അനാഥര്‍ എന്നീ വിഭാഗത്തില്‍പെട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളജിലെ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എന്ന സ്വാശ്രയ കോഴ്‌സില്‍ ഒഴിവുളള രണ്ടു സീറ്റില്‍ ചേരാന്‍ താല്‍പ്പര്യമുളള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും അന്നേ ദിവസം നടത്തുന്ന കൗണ്‍സലിംഗില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ രാവിലെ 12 മണി മുതല്‍ രണ്ട് മണിക്കുളളില്‍ പെരിയ ഗവ. പോളിടെക്‌നിക് കോളജില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
നിശ്ചയിച്ച സമയത്ത് പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അര്‍ഹമായ സീറ്റ് നഷ്ടപ്പെടും. പ്രവേശനം ലഭിക്കുന്നവര്‍ അന്നു തന്നെ ഫീസടച്ചു പ്രവേശനം നേടണം. രജിസ്‌ട്രേഷന്‍ സമയത്ത് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ കരുതിയിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."