34 വര്‍ഷത്തിന് ശേഷം കൊല്ലം സ്വദേശി നാട്ടിലേക്ക്;ആഗ്രഹം ഉമ്മയെ കാണണമെന്ന് മാത്രം
റിയാദ്: ജീവിതം കര കയറ്റാന്‍ സഊദിയിലേക്ക് വിമാനം കയറിയ പ്രവാസി തിരിച്ചു പോകുന്നത് നീണ്ടണ്ട മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം. കൊല്ലം അഞ്ചല്‍ സ്വദേശി അബ്ദുല്‍ റഷീദിനാണ് ഒടുവില്‍ പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങിയത്.
1983 ല്‍ സഊദിയിലെത്തിയ ഇദ്ദേഹം വിവിധ പ്രതിസന്ധികളെ തുടര്‍ന്നാണ് ജീവിതത്തിന്റെ ഏറിയ പങ്കും ഇവിടെ കഴിയാന്‍ കാരണം. 22ാം വയസില്‍ സഊദിയിലെത്തിയ ഇദ്ദേഹം കെട്ടിട നിര്‍മാണ സ്ഥലത്തെ കാവല്‍ക്കാരനായിട്ടാണ് ജോലി ആരംഭിച്ചത്. ആദ്യ ആറു വര്‍ഷം വലിയ കുഴപ്പമൊന്നുമില്ലാതെ ഇവിടെ ജോലി ചെയ്തു. തുടര്‍ന്ന് ഭാഷകളും സഊദിയിലെ ജീവിത രീതികളും മനസിലാക്കി കച്ചവട മേഖലയിലേക്കു തന്റെ പ്രവാസം മെല്ലെ നീക്കിവെച്ചു.
പക്ഷെ, ഇവിടെ നിരാശയായിരുന്നു ഫലം. ഒന്നും രണ്ടണ്ടും മൂന്നുമല്ല, നിരവധി കച്ച വട സ്ഥാപനങ്ങള്‍ നടത്തിയെങ്കിലും എല്ലാം നഷ്ടത്തിലായിരുന്നു കലാശിച്ചത്.
ഇതിനിടയില്‍ ഇഖാമയും തീര്‍ന്നത് ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാക്കി.
ഏറ്റവും ഒടുവിലായി 1994 ലാണ് താമസ രേഖ പുതുക്കിയത്. ഇതിനിടെ പാസ്‌പോര്‍ട് അടക്കമുള്ള രേഖകള്‍ റിയാദ് ബത്ഹയിലുണ്ടണ്ടായ തീപിടുത്തില്‍ കത്തി നശിച്ചതും സ്‌പോണ്‍സറുടെ മരണവും നാട്ടില്‍ പോകാനുള്ള യാത്രകള്‍ക്ക് വിഘാതമായി.
ദുരിത ജീവിതത്തിന്റെ 34 വര്‍ഷത്തിനൊടുവില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് നോര്‍ക്ക കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാടിന്റെ സഹായത്തോടെയാണ് ഫൈനല്‍ എക്‌സിറ്റ് നേടിയത്.
ഇനിയുള്ള കാലം നാട്ടില്‍ തൊഴിലെടുത്ത് ഉമ്മയോടൊപ്പം കഴിയാമെന്ന പ്രതീക്ഷയിലാണ് റഷീദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."