ഒടുവില്‍ വഴങ്ങി: ടി. നസിറുദ്ധീന്‍ പിഴയടച്ചു
കോഴിക്കോട്: കോര്‍പറേഷന്‍ അധികൃതര്‍ അടച്ചുപൂട്ടിയ വ്യാപാരി വ്യവസായി ഏകോപാന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ധീന്റെ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കി. നിയമാനുസൃത അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 62,000 രൂപ പിഴ ചുമത്തിയാണ് ലൈസന്‍സ് അനുവദിച്ചത്.
30 വര്‍ഷമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് നസിറുദ്ധീന്റെ മിഠായ്‌തെരുവിലെ ബ്യൂട്ടിസ്റ്റോര്‍ എന്ന സ്ഥാപനം കോര്‍പറേഷന്‍ സെക്രട്ടറിയുടെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തില്‍ അടച്ചുപൂട്ടിയത്. നടപടിക്കെതിരേ ഒരുവിഭാഗം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലിസിന്റെ സഹായത്തോടെയാണ് സെക്രട്ടറിയും ഹെല്‍ത്ത് ഇന്‍സ്‌പെകടറും ഉത്തരവ് നടപ്പാക്കിയത്.
കോര്‍പറേഷന്‍ പലതവണ നോട്ടിസ് നല്‍കിയെങ്കിലും ലൈസന്‍സ് എടുക്കാന്‍ നസിറുദ്ധീന്‍ തയാറായിരുന്നില്ല. ലൈസന്‍സ് എടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ അടച്ചുപൂട്ടല്‍ നടപടിയുമായി മുന്നോട്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."