HOME
DETAILS

സെക്രട്ടേറിയറ്റ് പരിസരത്തെ സമരങ്ങള്‍ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
June 17 2019 | 17:06 PM

%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0%e0%b4%a4

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന രീതി ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.


പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം ശംഖുമുഖം പോലൊരു സ്ഥലത്ത് സമരം നടത്താന്‍ സ്ഥിരംവേദി അനുവദിക്കണം. ഭരണസിരാകേന്ദ്രവും പരിസരവും സമരങ്ങളില്‍നിന്ന് മുക്തമാക്കണം. സെക്രട്ടേറിയറ്റ് പരിസരം സമര മുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലിസ് മേധാവി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കയച്ച കത്ത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.


വിവിധ ആവശ്യങ്ങള്‍ക്കായി നാടിന്റെ നാനാഭാഗത്തുനിന്നും നിരവധിയാളുകള്‍ വന്നുചേരുന്ന സ്ഥലമാണ് സെക്രട്ടേറിയറ്റ് പരിസരം. ഇവിടത്തെ നടപ്പാത കൈയേറിയുള്ള സമരങ്ങള്‍ ഗതാഗത തടസമുണ്ടാക്കുന്നുവെന്ന് മാത്രമല്ല സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുകയും ചെയ്യുന്നു. റോഡിലേക്കിറങ്ങി നടക്കേണ്ടിവരുന്നതിനാല്‍ ജനങ്ങളുടെ ജീവനുപോലും ഭീഷണിയാണ്. സമരങ്ങള്‍ അക്രമാസക്തമാകുമ്പോള്‍ സമീപത്തുള്ള സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടാകുന്നതായി കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണസ്തംഭനം തന്നെ ഉണ്ടാകുന്നുണ്ട്. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രതിഷേധങ്ങളും സമരങ്ങളും നടത്തുകയെന്നത് മൗലികാവകാശമാണ്. ഇത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തി ആകരുതെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരം ചെയ്തവരെ നഗരസഭയുടെ സഹായത്താല്‍ ഫെബ്രുവരി 19ന് ഒഴിപ്പിച്ചതായി ആഭ്യന്തരവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയും ജില്ലാ പൊലിസ് മേധാവിയും കമ്മിഷനെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago