HOME
DETAILS

ഫലസ്തീന്‍ വീണ്ടും ഒറ്റപ്പെടുമ്പോള്‍

  
backup
June 17 2019 | 17:06 PM

palestine-today-article-18-06-2019

 

ഐക്യരാഷ്ട്രസഭയുടെ കീഴ്ഘടകമാണ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍. ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ ശഹാദിന് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍ നിരീക്ഷണ പദവി ലഭിക്കുന്നതിനെതിരേ ഇസ്രാഈല്‍ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. ഫലസ്തീനെതിരേ ഇസ്രാഈലിനെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തതിലൂടെ മോദിയുടെ ഇസ്രാഈല്‍ പ്രേമമാണ് പുറത്തുവന്നത്. ഈ പശ്ചാത്തലത്തില്‍ ഫലസ്തീന്റെ സ്വതന്ത്രരാജ്യ പദവിക്കുള്ള പോരാട്ടത്തെക്കുറിച്ചും ആ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും ഒരു വിശകലനം കാലിക പ്രസക്തമാണ്.


ഒരു കാലത്ത് ഈ പ്രദേശത്തിന്റെ തെക്കന്‍ തീരത്ത് വസിച്ചിരുന്ന 'ഫിലിസ്ത്യാന്‍' മാരില്‍ നിന്നാണ് അറബിയിലെ ഫലസ്തീന്‍ എന്ന പേരിന്റെ ഉത്ഭവം. അസീറിയന്‍മാരുടെ കാലത്ത് ഫിലിസ്ത്യാന്‍മാര്‍ എന്ന് പറയുന്ന ആ നാവിക ജനത തകര്‍ന്നടിഞ്ഞു ചരിത്രത്തിന്റെ ഭാഗമായി. പലൈസ്തീനി ' എന്നായിരുന്നു ഗ്രീക്കുകാര്‍ ആ ജനതയെ വിളിച്ചിരുന്നത്. ബി.സി അഞ്ചാം നൂറ്റാണ്ടില്‍ ചരിത്രത്തിന്റെ പിതാവും ഗ്രീക്ക് ചരിത്രകാരനുമായ ഹെറോഡോട്ടസ് ഉപയോഗിച്ച പലൈസ്തീനിയില്‍ നിന്നാണ് ഇംഗ്ലീഷിലെ പലസ്തീന്റെ ഉത്ഭവം.


ഈജിപ്ഷ്യന്‍മാര്‍, അസീറിയന്‍മാര്‍, പേര്‍ഷ്യക്കാര്‍, റോമക്കാര്‍ തുടങ്ങിയവരെല്ലാം പൗരാണിക കാലം മുതല്‍ ഫലസ്തീനില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. ഒന്നാം ലോകയുദ്ധ കാലയളവില്‍ തുര്‍ക്കിയിലെ ഉസ്മാനിയ ഭരണത്തിന്‍ കീഴിലായിരുന്ന ഫലസ്തീന്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു. യുദ്ധാനന്തരം അറബികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന വാഗ്ദാന പ്രകാരം അറബ് ദേശീയവാദികളായിരുന്നു ഇതിനു ബ്രിട്ടനെ സഹായിച്ചത്. എന്നാല്‍ ബ്രിട്ടന്‍ വാഗ്ദാനം പാലിച്ചില്ല. പകരം അന്ന് രണ്ടു ശതമാനം മാത്രമുണ്ടായിരുന്ന ജൂതര്‍ക്ക് ഫലസ്തീനില്‍ ഒരു ദേശിയ ഗേഹം ബ്രിട്ടന്‍ വാഗ്ദാനം ചെയ്തു. 1917ല്‍ ബാല്‍ഫോര്‍ പ്രഖ്യാപനത്തിലാണ് ബ്രിട്ടന്‍ ഇതു പറഞ്ഞത്. അന്ന് ഫലസ്തീനില്‍ മുസ്‌ലിംകള്‍ 90 ശതമാനവും ക്രൈസ്തവര്‍ എട്ടു ശതമാനവുമായിരുന്നു.


ബ്രിട്ടന്‍ വാഗ്ദാനം ചെയ്ത ദേശീയഗേഹത്തിലേക്ക് ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ജൂതര്‍ പ്രവഹിച്ചു. ബ്രിട്ടന്റെ സ്റ്റേറ്റ് ഷിപ്പ് ഭരണമാണ് യുദ്ധത്തിനു ശേഷം ഫലസ്തീനില്‍ നടന്നത്. ജൂത കുടിയേറ്റത്തെ അറബികള്‍ എതിര്‍ത്തു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുള്ള സംഘട്ടനങ്ങള്‍ നിയന്ത്രിക്കാന്‍ ബ്രിട്ടനു കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ പ്രശ്‌നം യു.എന്‍.ഒയ്ക്ക് വിട്ടു. സയണിസവും പാശ്ചാത്യ ശക്തികളും എത്തിച്ചേര്‍ന്ന പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ജൂതര്‍ക്കായി ഫലസ്തീന്‍ വിഭജിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. ഈ തീരുമാനത്തെ അറബ് ജനത എതിര്‍ത്തു.
ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 1947 നവംബര്‍ 29ന് ഒരു ചെറിയ ന്യൂനപക്ഷമായ ജൂതര്‍ക്ക് ഫലസ്തീന്റെ 56 ശതമാനം ഭാഗവും ഭൂരിപക്ഷമുള്ള തദ്ദേശീയരായ അറബികള്‍ക്ക് 43 ശതമാനം ഭാഗവും നല്‍കി. ഈ തീരുമാന പ്രകാരം ജറുസലേം അന്താരാഷ്ട്ര ഭരണത്തിന്‍ കീഴിലാക്കാനും വ്യവസ്ഥ ചെയ്തു. 1948ല്‍ ബ്രിട്ടന്‍ ഫലസ്തീനിലെ ഭരണം അവസാനിപ്പിച്ചു.


തുടര്‍ന്ന് ജൂതര്‍ അവരുടെ നഗരം നിലവില്‍ വന്നതായി 1948 മെയ് നാലിന് പ്രഖ്യാപിച്ചു. അമേരിക്കയാണ് ജൂതരാഷ്ട്രത്തെ പിന്തുണച്ച ആദ്യ രാഷ്ട്രം. അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും നിര്‍ലോഭമായ സഹായം നല്‍കിയതിനാല്‍ 1956ലും 1973ലും ഇസ്രാഈല്‍ കൂടുതല്‍ അറബ് പ്രദേശങ്ങള്‍ കൈവശപ്പെടുത്തി. ഇസ്രാഈലില്‍ നിന്ന് അറബികള്‍ക്കു ലഭിച്ചത് മര്‍ദനവും ജനാധിപത്യ നിഷേധവുമാണ്.
മധ്യപൂര്‍വ ദേശത്ത് പാശ്ചാത്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു ഉപകരണം എന്ന നിലയ്ക്ക് ഇസ്രാഈല്‍ ഒരിക്കലും പരാജയപ്പെട്ടുകൂടാ എന്നായിരുന്നു അമേരിക്കയുടേയും പാശ്ചാത്യ രാജ്യങ്ങളുടേയും നിലപാട്. ഇസ്രാഈല്‍ രാഷ്ട്ര പ്രഖ്യാപനത്തിനെതിരേ ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, ലെബനന്‍, സിറിയ എന്നിവര്‍ ചേര്‍ന്ന് ഇസ്രാഈല്‍ അക്രമിച്ചു.
തുടക്കത്തില്‍ തിളങ്ങുന്ന പല വിജയങ്ങളും അറബികള്‍ നേടിയെങ്കിലും പാശ്ചാത്യ ഗൂഢാലോചനയുടെ ഫലമായി അറബികളുടെ പോരാട്ടം പരാജയപ്പെടുകയാണുണ്ടായത്. ഇതോടെ വലിയ തോതില്‍ ഫലസ്തീനി അറബികള്‍ക്ക് ജന്മസ്ഥലങ്ങള്‍ ഉപേക്ഷിച്ച് മറ്റ് അറബ് നാടുകളിലേക്ക് പലായനം ചെയ്യേണ്ടിവന്നു. അവരെ തിരിച്ചു വരാന്‍ ഇസ്രാഈല്‍ ഇന്നും അനുവദിച്ചിട്ടില്ല. ഫലസ്തീന്‍ അഭയാര്‍ഥി പ്രശ്‌നം ആരംഭിച്ചത് അന്നു മുതലാണ്.


ഫലസ്തീനികള്‍ അവരുടെ മോചനത്തിന് വിവിധ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നു. ജന്മ ദേശത്തിന്റെ അവകാശം നിലനിര്‍ത്താന്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) എന്നൊരു സംഘടന 1964 ജൂണ്‍ രണ്ടിനു സ്ഥാപിതമായി. അഹ്മദ് ഖുറൈശിയായിരുന്നു നേതാവ്. 1969 ഫെബ്രുവരി രണ്ടു മുതല്‍ യാസര്‍ അറഫാത്ത് പി.എല്‍.ഒയുടെ ചെയര്‍മാനായി. ഫലസ്തീന്‍ വിമോചന സംഘടനയാണ് സ്വതന്ത്ര ഫലസ്തീനു വേണ്ടി ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചത്.


നോര്‍വെയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ 1993 ഓഗസ്റ്റ് 23ന് ഇസ്രാഈലും പി.എല്‍.ഒയും ഒപ്പുവച്ച ഓസ്‌ലോ കരാറനുസരിച്ച് പടിഞ്ഞാറേക്കരയിലും ഗാസയിലും നിയന്ത്രിതമായ സ്വയംഭരണാവകാശം നല്‍കി. 1987- 1993 കാലഘട്ടത്തിലുണ്ടായ ഇന്‍തിഫാദ അഥവാ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് ചെറിയൊരു ശമനമുണ്ടാവാന്‍ ഓസ്‌ലോകരാര്‍ സഹായിച്ചു. ഫലസ്തീന്‍ അതോറിറ്റി എന്നറിയപ്പെടുന്ന ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലവനായിരുന്നു യാസര്‍ അറഫാത്ത്. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ അതിശക്തമായ സംഘടനയാക്കിയതും ഫലസ്തീന്‍ പ്രശ്‌നത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നതും രാഷ്ട്രീയ യഥാര്‍ഥ്യത്തോടടുപ്പിച്ചതും അറഫാത്തായിരുന്നു. ജീവിതകാലം മുഴുവന്‍ പോരാളിയായി ജീവിച്ച അറഫാത്ത് 2004 നവംബര്‍ 11ന് അന്തരിക്കുന്നതുവരെ ഫലസ്തീനു വേണ്ടി പോരാടി.


1988 നവംബര്‍ 15ല്‍ ഫലസ്തീന്‍ നാഷനല്‍ കൗണ്‍സിലിലാണ് യാസര്‍ അറഫാത്ത് ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങള്‍ പലതുമുണ്ടായെങ്കിലും ഫലസ്തീന്‍ ഇന്നും സ്വതന്ത്ര രാഷ്ട്രപദവിയുള്ള രാജ്യമല്ല. ഓസ്‌ലോ കരാര്‍ പ്രകാരം എ, ബി, സി എന്നീ ഏരിയകളായാണ് ഫലസ്തീനെ തരംതിരിച്ചിരിക്കുന്നത്. എ എരിയയില്‍ ഫലസ്തീന്‍ നഗരപ്രദേശങ്ങളാണ്. ഇവയുടെ സുരക്ഷാകാര്യങ്ങളും സിവിലിയന്‍ പ്രശ്‌നങ്ങളും ഫലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ്.
ബി ഏരിയ ഗ്രാമ പ്രദേശങ്ങളാണ്. ഇവിടെ സിവിലിയന്‍ നിയന്ത്രണാധികാരം മാത്രമേ അതോറിറ്റിക്കുള്ളൂ. ഏരിയ സിയിലെ ജോര്‍ദാന്‍ താഴ്്‌വരയിലെ ഇസ്രാഈലി ആവാസകേന്ദ്രങ്ങള്‍ പൂര്‍ണമായി ഇസ്രാഈല്‍ നിയന്ത്രണത്തിലാണ്. യു.എന്നില്‍ പൂര്‍ണാംഗത്വമില്ലങ്കിലും സ്ഥിരം നിരീക്ഷിക പദവിയുണ്ട് ഫലസ്തീന്. ഇസ്രാഈലില്‍ നിന്നുള്ള കൊടും പീഡനങ്ങള്‍ സഹിച്ചാണ് ഫലസ്തീന്‍ മുസ് ലിംകള്‍ കഴിയുന്നത്. അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം ധിക്കരിച്ച് ഫലസ്തീനികളെ ഉപരോധിക്കാന്‍ വെസ്റ്റ് ബാങ്കില്‍ 2002ല്‍ ഒരു മതില്‍ കെട്ടിയിട്ടുണ്ട്.
ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ ശാഹദിനെതിരേയുള്ള പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചതിലൂടെ നെഹ്‌റു മുതല്‍ ഇന്ത്യ അനുവര്‍ത്തിച്ച് വരുന്ന ഫലസ്തീനു സ്വതന്ത്ര രാഷ്ട്രപദവി വേണമെന്ന നയത്തെയാണ് മോദി സര്‍ക്കാര്‍ തുരങ്കംവച്ചത്. ഫലസ്തീന്റെ ഭൂമിയില്‍ അന്യായമാം വിധം ജൂതരാഷ്ട്രം കെട്ടിപ്പടുത്തതിനെ രാഷ്ട്രപിതാവ് ഗാന്ധിജി വരെ അപലപിച്ച മഹിത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ഫലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണെന്ന നിലപാടുകാരനായിരുന്നു ഗാന്ധിജി.


ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ 27 തവണ പ്രതിനിധീകരിച്ച വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദ് 2012 ഒക്ടോബര്‍ ഒമ്പതിന് യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു ഇപ്രകാരം പറഞ്ഞു: 'ഫലസ്തീന്‍ പ്രശ്‌നം തുടരുന്നത് വളരെ വ്യസനമുള്ള ഒരു കാര്യമാണ്. ഏകീകൃത രാഷ്ട്രത്തിനും സ്വതന്ത്ര പദവിക്കുള്ള ഐക്യരാഷ്ട്ര സഭയോടുള്ള അവരുടെ അഭ്യര്‍ഥനയെ ഇന്ത്യക്കാരായ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഈസ്റ്റ് ജറുസലേം തലസ്ഥാനമായി പരമാധികാരവും സ്വാതന്ത്ര്യവുമുള്ളതും പരസഹായമില്ലാത്തതുമായ ഫലസ്തീന്‍ എന്ന ഫലസ്തീന്‍ ജനതയുടെ ഉല്‍ക്കടമായ ആഗ്രഹത്തെ ഞങ്ങള്‍ തീര്‍ച്ചയായും പിന്തുണയ്ക്കുന്നു'.
ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ഫലസ്തീന്‍ അനുകൂല നിലപാടിനു തുരങ്കംവച്ച മോദി ഭരണകൂടത്തിന് കാലം മാപ്പു നല്‍കില്ല. തീര്‍ച്ച.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; നിർമാണ തൊഴിലാളിക്ക് ഗുരുതര പരുക്ക്

Kerala
  •  2 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  12 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago