HOME
DETAILS

ഐ.എസ്.എല്‍; ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു

  
backup
September 18 2018 | 18:09 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c

കൊച്ചി: പുതിയ സീസണ്‍ ഐ.എസ്.എല്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം അബ്ദുല്‍ ഹഖുവിന് ടീമിലിടം നേടാനായില്ല. പരുക്ക് കാരണമാണ് താരത്തെ ടീമിലുള്‍പ്പെടുത്താത്തതെന്നാ ണ് അറിയുന്നത്. ഏഴു മലയാളികളും ഏഴു വിദേശ താരങ്ങളും ഉള്‍പ്പെടുന്ന 25 അംഗ ടീമിനെയാണു പ്രഖ്യാപിച്ചത്.

ജനുവരിയിലെ ട്രാന്‍സ്ഫര്‍ സമയംവരെയുള്ള ടീമായിട്ടാണ് 25 അംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. സി.കെ വിനീത്, സഹല്‍ അബ്ദുല്‍ സമദ്, എം.പി സക്കീര്‍, പ്രശാന്ത് മോഹന്‍, ഋഷിദത്ത്, അനസ് എടത്തൊടിക, സുജിത് എം.എസ് എന്നിവരാണു മലയാളി താരങ്ങളായി ടീമില്‍ ഉള്ളത്. അനസ് എടത്തൊടിക ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ആദ്യ മൂന്നു മത്സരങ്ങളില്‍ താരത്തിനു പുറത്തിരിക്കേണ്ടി വരും. സൂപ്പര്‍ കപ്പിനിടെ അനസിന് മൂന്നു മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
പരുക്കേറ്റതിനെ തുടര്‍ന്നാണ് അബ്ദുല്‍ ഹഖുവിനെ ടീമിള്‍ ഉള്‍പ്പെടുത്താതിരുന്നത്. പരുക്കേറ്റതിനെ തുടര്‍ന്നു താരം പ്രി സീസണ്‍ മത്സരങ്ങളും കളിച്ചിരുന്നു. പരുക്ക് ഭേദമായാല്‍ ഉടന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനു വേണ്ടി കളിച്ച ഹഖു ഈ സീസണിലാണ് ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയത്.
ടീം: ഗോള്‍ കീപ്പര്‍മാര്‍- ധീരജ് സിംഗ്, നവീന്‍ കുമാര്‍, സുജിത് എം.എസ്. ഡിഫന്‍ഡേഴ്‌സ്: അനസ് എടത്തൊടിക, സിറില്‍ കാലി, ലാല്‍റുവത്താര, സന്ദേശ് ജിങ്കാന്‍, മുഹമ്മദ് റാകിപ്, ലാകിച് പെസിച്, പ്രിതം സിങ്.
മിഡ്ഫീല്‍ഡേഴ്‌സ്: പെകുസണ്‍, നേഗി, നര്‍സാരി, ഋഷിദത്ത്, കിസിറ്റോ, ലോകന്‍ മീതെ, സഹല്‍ അബ്ദുല്‍ സമദ്, നികോള, പ്രശാന്ത്, സൈനന്‍ ദോംഗല്‍, സൂരജ് രാവത്, എം.പി സക്കീര്‍. ഫോര്‍വേഡ്: സി.കെ വിനീത്, മറ്റെഹ് പൊപ്ലാനിക്, സ്ലാവിസിയ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കണ്ണൂര്‍ കളക്ട്രേറ്റ് ജീവനക്കാരുടെ മൊഴി

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം

National
  •  2 months ago
No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago