പൊലിസ് സേനാംഗങ്ങള്‍ക്കുള്ള പരിശീലനം തുടങ്ങി
കാസര്‍കോട്: പൊലിസ് സേനാംഗങ്ങള്‍ക്കായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള ജില്ലാതല ബോധവല്‍ക്കരണ ക്ലാസ് കാസര്‍കോട് എ.ആര് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു. കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേഷന് ഡിവൈ.എസ്.പി ടി.പി പ്രേമരാജ് അധ്യക്ഷനായി.
സംസ്ഥാന പൊലിസ് മേധാവിയുടെ ഉത്തരവനുസരിച്ച് എല്ലാ സേനാംഗങ്ങള്‍ക്കും ഈ വര്‍ഷം പൊലിസിന്റെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ടുളള വിഷയങ്ങളില്‍ ഒരംഗത്തിന് മൂന്നു ദിവസം പരിശീലനം നല്‍കണമെന്നും ഈ വര്‍ഷം കേരള പൊലിസില്‍ ഇയര്‍ ഓഫ് ട്രെയിനിങ് ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ട്രെയിനിങില്‍ കോണ്‍സ്റ്റബിള്‍ മുതല്‍ സബ് ഇന്‍സ്പെക്ടര്‍ വരെയുള്ളവര്‍ക്ക് ജില്ലാതലത്തിലും സി.ഐ മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് കേരള പൊലിസ് അക്കാദമിയിലുമാണ് ട്രെയിനിങ് നല്‍കുന്നത്.
ജില്ലയിലെ ഒരു വര്‍ഷക്കാലം നല്കുന്ന ട്രെയിനിങിന്റെ കോ-ഓര്‍ഡിനേഷന്‍ ചുമതല അഡ്മിനിസ്ട്രേഷന് ഡിവൈ.എസ്.പിക്കാണ്.
ബ്രാഞ്ച് ഡിവൈ.എസ്.പി ഹസൈനാര്‍, എസ്.എം.എസ് ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായിക്, എ.സി.സി.എ.ആര് ജോസഫ്, പവിത്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."