മുതലപ്പാറ നുസ്രത്ത് നഗര്‍ ബാവിക്കര റോഡ് തകര്‍ന്നു; നരകതുല്യം ഈ റോഡ് യാത്ര
ബോവിക്കാനം: മുതലപ്പാറ നുസ്രത്ത് നഗര്‍ ബാവിക്കര റോഡ് യാത്ര നരക തുല്യം. പൂര്‍ണമായും തകര്‍ന്ന റോഡിലൂടെ കാല്‍നടയാത്ര പോലും ദുസഹമാണ്. റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ ടാക്‌സി വാഹനങ്ങള്‍ ഇതു വഴിയുള്ള സര്‍വിസ് നര്‍ത്തി വച്ചിരിക്കുകയാണ്. ഒരു സ്വകാര്യ ബസ് മാത്രമാണ് ഇവിടേക്കു സര്‍വിസ് നടത്തുന്നത്. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് ജല അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ്. കാലോചിതമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് റോഡിന്റെ ശോച്യാവസ്ഥക്കു കാരണം.
അധികൃതരുടെ അവഗണനയ്‌ക്കെതിരേ രണ്ടു വര്‍ഷം മുന്‍പ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം നടത്തിയപ്പോള്‍ കലക്ടറുടെയും ഉദുമ, കാസര്‍കോട് എം.എല്‍.എമാരുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉടന്‍ റോഡ് നന്നാക്കാമെന്ന് ജല അതോറിറ്റി അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെയായി നടപടിയെന്നും സ്വീകരിച്ചിട്ടില്ല. പ്രദേശത്തേക്ക് ഓട്ടോയടക്കമുള്ള ടാക്‌സി വാഹനങ്ങള്‍ സര്‍വിസ് നടത്താത്തതിനാല്‍ വൃദ്ധരടക്കമുള്ള രോഗികള്‍ ദുരിതത്തിലായിരിക്കുകയാണ്. ഇവിടെ നിന്നു സമീപത്തെ സ്‌കൂളുകളിലേക്കു പോകുന്ന വിദ്യാര്‍ഥികളും കിലോമീറ്ററോളം നടന്നു പോകേണ്ട ദുര്‍ഗതിയാണിപ്പോള്‍. നാലു വര്‍ഷം മുന്‍പ് മുതലപ്പാറയില്‍ 300 മീറ്ററോളം റീടാറിങ്ങ് നടത്തിയതൊഴിച്ചാല്‍ ബാക്കി ഭാഗത്ത് അറ്റകുറ്റ പണികള്‍ നടന്നിട്ട് വര്‍ഷങ്ങളായി. പൂര്‍ണമായും തകര്‍ന്ന റോഡില്‍ ജില്ലികള്‍ ഇളകി കിടക്കുന്നതു കാരണം വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്കും സമീപത്തെ വീടുകളിലുള്ളവര്‍ക്കും ഭീഷണിയാണ്. കൂടാതെ നുസ്രത്ത് നഗര്‍ മുതല്‍ ബാവിക്കര വരെ വീതി കുറഞ്ഞ റോഡില്‍ കുത്തനെയുള്ള ഇറക്കവും വളവുകളും ഇതിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാക്കുന്നു. കാലവര്‍ഷം തുടങ്ങുന്നതോടെ തകര്‍ന്ന റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്‌കരമാവും. അതിനാല്‍ കാലവര്‍ഷത്തിനു മുന്‍പ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."