ഡി.ജി.പി സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത് ഏറ്റവും വലിയ ജോക്കറെ: കെ. മുരളീധരന്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ജോക്കറെയാണ് സംസ്ഥാന പൊലിസ് മേധാവിയുടെ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നതെന്ന് കെ. മുരളീധരന് എം.എല്‍.എ. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയായ അന്വേഷണത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ പൊട്ടന്കളിക്കുകയാണ്. ഇപ്പോ ശരിയാക്കിത്തരാം എന്നു പറയുന്നതല്ലാതെ എന്തു നടപടിയാണ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഡി.ജി.പി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്. യു.ഡി.എഫ് എം.എല്‍.എക്കെതിരേ ഒരു സ്ത്രീ പരാതി കൊടുത്തപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തെ ജയിലിലടച്ച സര്‍ക്കാരാണ് ഇപ്പോള്‍ പി.കെ ശശിക്കെതിരായ കേസില്‍ ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ പുതിയ ഉണ്ണിയാര്ച്ചമാരെ സര്‍ക്കാരിനു കാണേണ്ടിവരുമെന്നും മുരളീധരന് പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് അധ്യക്ഷയായി. ദേശീയ ജനറല്‍ സെക്രട്ടറി ഫാത്തിമ റോഷ്ന, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രാജലക്ഷ്മി, സുധ കുര്യന്, എ.ഐ.സി.സി അംഗം ദീപ്തി മേരി വര്‍ഗീസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. വാഹിദ, പുഷ്പ സ്റ്റുവര്‍ട്ട്, സുനിത വിജയകുമാര്‍, ഡോ. സുശീല, സുബൈദ മുഹമ്മദ് ധര്‍ണയ്ക്കു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."