സമാധാനത്തിനായി വീണ്ടും കൈ കൊടുത്ത് കിം-മൂണ്‍
പോങ്യാങ്: ആണവ നിരായുധീകരണത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ സമാധാനത്തിനായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണകൊറിയന്‍ ഭരണാധികാരി മൂണ്‍ ജോയും കൈ കൊടുത്തു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിക്കായാണ് ഇരുവരും ഉ.കൊറിയയിലെ പോങ്യാങ്ങില്‍ കണ്ടുമുട്ടിയത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിക്കാണ് മൂണ്‍ ഉ.കൊറിയയില്‍ എത്തിയത്.
രാജ്യത്തേക്ക് എത്തിയ മൂണിനെ ആശ്ലേഷിച്ചും ഹസ്തദാനം ചെയ്തുമാണ് കിം സ്വീകരിച്ചത്. സൈനിക ബാന്‍ഡോടെയും സൈനിക ബഹുമതികളോടെയുമാണ് മൂണിനെ എതിരേറ്റത്. തുടര്‍ന്ന് ഇരുവരും പീക്വാവന്‍ ഗസ്റ്റ് ഹൗസിലേക്ക് നീങ്ങി. മൂന്ന് ദിവസത്തെ ഉച്ചകോടിക്കായി ഇരു നേതാക്കളും ഇവിടെയാണ് തങ്ങുക.
ഉച്ചക്ക് ശേഷം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിക്കുന്നതിന് മുന്‍പ് പോങ്യങ്ങിലെ തെരുവുകളിലൂടെ തുറന്ന വാഹനത്തില്‍ കിമ്മും മൂണും സഞ്ചരിച്ചു. ചുറ്റുമുള്ള പതിനായിരക്കണക്കിന് പേരെ കൈകള്‍ വീശി ആശംസ അറിയിച്ചു. പൂക്കളാല്‍ ഇരുവരെയും എതിരേറ്റ ജനങ്ങള്‍ 'മാതൃഭൂമി, പുനരേകീകരണം 'എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചു.
ഉച്ചകോടിയിലൂടെ സമാധാനത്തിനായി വന്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. നിങ്ങള്‍ ലോകം മുഴുവന്‍ സഞ്ചരിക്കുന്നുണ്ട് എന്നാല്‍, വികസനത്തില്‍ തങ്ങളെ രാജ്യത്തെ താര്യതമ്യം ചെയ്യണമെന്ന് കിം മൂണിനോട് ആവശ്യപ്പെട്ടു.
ഈ ദിവസത്തിനായാണ് താന്‍ കാത്തിരുന്നത്. തങ്ങളുടെ സൗകര്യങ്ങളും പദ്ധതികളും ചെറുതായിരിക്കാം. പക്ഷെ ഏറ്റവും ആത്മാര്‍ഥതയോടെയാണ് ഇത് ചെയ്യുന്നത്. കിമ്മിന്റെ സ്വീകരണത്തിന് മൂണ്‍ നന്ദി അറിയിച്ചു.
ഇരു നേതാക്കളും തമ്മില്‍ ഏപ്രിലില്‍ ദ.കൊറിയയില്‍ നേരത്തെ ഉച്ചകോടി നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മേഖലയില്‍ സമാധാനത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജപ്പെടുത്തിയിരുന്നു. എന്നാല്‍ ഉ.കൊറിയക്കെതിരേയുള്ള യു.എന്‍ ഉപരോധം ശക്തമായി തുടരണമെന്നാണ് യു.എസിന്റെ നിലപാട്. യു.എന്‍ ഉപരോധത്തെ ചതിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ തിങ്കളാഴ്ച കുറ്റപ്പെടുത്തിയിരുന്നു.
ആണവ നിരായുധീകരണത്തിന് സിംഗപ്പൂരില്‍ നടന്ന കിം ട്രംപ് ഉച്ചകോടിയില്‍ ധാരണയായിരുന്നു. നിരായുധീകരണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ആണവ പദ്ധതികള്‍ ഉ.കൊറിയ തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."