വളര്‍ത്തു നായക്കു പേവിഷബാധ: നാലുപേര്‍ക്കു കടിയേറ്റു
പോത്തന്‍കോട് : തച്ചപ്പള്ളിക്കു സമീപം മഞ്ഞമലയില്‍ ആഴ്ചകള്‍ക്കു മുന്‍പ് പേപ്പട്ടിയുടെ കടിയേറ്റെന്നു സംശയിച്ച വളര്‍ത്തു നായ ആക്രമണകാരിയായി. ഒരു സ്ത്രീ ഉള്‍പെടെ നാലുപേര്‍ക്കു കടിയേറ്റു . സമീപ വീട്ടിലെ ആടിനെയും ആക്രമിച്ചു.
ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. മഞ്ഞമല, കൊച്ചാലുംമൂട് സരോജ ഭവനില്‍ മുരളീധരന് നായര്‍ ( 53), പുതുവല്‍ പുത്തറവീട്ടില് ബേബി ( 50 ), മഞ്ഞമല സ്വദേശികളായ സുരേന്ദ്രന്, ബേബി എന്നിവര്‍ക്കാണ് കടിയേറ്റത്. ഇതില്‍ മൂന്നുപേര്‍ മെഡിക്കല്‍ കോളജിലും
ഒരാള്പോത്തന്കോട് സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി.
മുരളീധരന് നായര്‍ പുല്ലുപറിക്കുന്ന സമയത്താണ് പുറകിലൂടെയെത്തി നായ ആക്രമിച്ചത്. കിണറ്റിനു സമീപം നില്‍ക്കുമ്പോഴാണ് ബേബിക്കു കടിയേല്‍ക്കുന്നത്. ഇതിനിടയില്‍ പരിസരത്തെ നിരവധി മൃഗങ്ങളെയും ആക്രമിച്ചു. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ച് നായയെ തല്ലിക്കൊന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."