HOME
DETAILS

സിഐഡി ചമഞ്ഞ് തട്ടിപ്പ്: സഊദിയിൽ മലയാളികളടങ്ങുന്ന സംഘം പോലീസ് പിടിയിൽ

  
backup
November 08 2020 | 09:11 AM

cid-scam-police-arrest-gang-in-saudi-2020

      ദമാം: സിഐഡി ചമഞ്ഞ് വിദേശികളുടെ താമസ കേന്ദ്രങ്ങളിൽ കയറി ഭീഷണിപ്പെടുത്തി പണം കവർന്ന സംഘം പോലീസ് പിടിയിൽ. കിഴക്കൻ സഊദിയിലെ അൽഖോബാറിലാണ് പോലീസ് അന്വേഷണത്തിൽ മലയാളികളടങ്ങുന്ന സംഘം പിടിയിലായത്. താമസ കേന്ദ്രങ്ങളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച്‌ സിഐഡി സംഘമാണെന്ന വ്യാജേന വിദേശികളെ ബന്ദികളാക്കി പണം കവർന്ന കേസിൽ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. രണ്ടു മലയാളികളെ കൂടാതെ ഒരു സിറിയൻ പൗരനും രണ്ടു സ്വദേശി പൗരന്മാരുമാണ് സംഘത്തിനുണ്ടായിരുന്നത്. കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

    ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10ന് അൽ ഖോബാർ ഷിമാലിയയയിൽ ഫൈസൽ സ്ട്രീറ്റിലെ എട്ടാംനമ്പർ ക്രോസിനടുത്ത് ഒരു കമ്പനിയിലെ 11 ഓളം തൊഴിലാളികൾ താമസിക്കുന്നിടത്ത് ഉണ്ടായ കവർച്ചാ കേസിലാണ് സംഘം പിടിയിലായത്. രണ്ടു പേർ പോലീസ് വേഷത്തിലും മറ്റുള്ളവർ തോക്ക്‌ ധരിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവിടെ കവർച്ച നടത്തിയത്. മുറിയിലേക്ക് കടന്നുവന്ന പൊലീസ് വേഷധാരിയുടെ പക്കൽ തോക്കും വിലങ്ങും ഉണ്ടായിരുന്നതിനാൽ ആർക്കും സംശയം തോന്നിയതുമില്ല. . മുറിയിലേക്ക് പ്രവേശിച്ച ഉടനെ തോക്കുചൂണ്ടി വിവിധ മുറികളിൽ ഉണ്ടായിരുന്ന എല്ലാവരേയും ഒരു മുറിയിലാക്കി പൂട്ടി. എല്ലാവരുടേയും ഇഖാമകളും 13 ഫോണുകളും അവർ കൈക്കലാക്കി. ശേഷം മുറികൾ മുഴുവൻ പരിശോധിച്ച സംഘം പലരുടേയും പഴ്‌സുകളിൽ നിന്നായി 10,000 ലധികം റിയാലും കവരുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന പഴയ പാസ്പോർട്ടുകളും ഇവർ കൊണ്ടുപോയി.

     സംഘം റൂം വിട്ടിറങ്ങിയ ശേഷം തൊഴിലാളികൾ സ്പോൺസറുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് കവർച്ചയാണെന്നു ബോധ്യമായത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് മലയാളികളേയും, ഒരു ഈജിപ്‌ത്‌ പൗരനെയും പൊലീസ് പിടികൂടുകയായിരുന്നു. തട്ടിപ്പിനിരയായവർ പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

     നേരത്തെ ഇവിടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശിയിൽ നിന്ന് സമാനമായ രീതിയിൽ സംഘം ഒന്നരലക്ഷം റിയാൽ തട്ടിയെടുത്തിരുന്നു. ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയത് അറിയാതെ ഇയാളെ തേടിയാണ് വീണ്ടും സംഘമെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മറ്റ് രണ്ട് പ്രതികളെ കൂടി പിടികൂടിയാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് കരുതുന്നത്. സിഐഡി ചമഞ്ഞു തട്ടിപ്പുകൾ നേരത്തെയും നടന്നിരുന്നുവെങ്കിലും മലയാളികൾ പ്രതികളാകുന്നത് ഇതാദ്യമായാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  9 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  9 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  9 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  9 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  9 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  19 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  19 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  19 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  19 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  20 hours ago